തിരുവനന്തപുരം: ചൂർണിക്കര നിലംനികത്തൽ കേസിൽ അറസ്റ്റിലായ റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ലാൻഡ് കമ്മീഷണറേറ്റിലെ ഓഫീസ് അറ്റൻഡന്റ് അരുൺകുമാറിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
തൃശൂർ മതിലകം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂർണിക്കരയിലെ 25 സെന്റ് സ്ഥലമാണ് വ്യാജരേഖകൾ ചമച്ച് നികത്തിയത്. സംഭവത്തിൽ ഇടനിലക്കാരനായ ആലുവ സ്വദേശി അബുവിനെ അന്വേഷണസംഘം നേരത്തെ പിടികൂടിയിരുന്നു. അരുൺകുമാറാണ് വ്യാജരേഖയിൽ സീൽ പതിപ്പിച്ച് നൽകിയതെന്ന് അബു മൊഴി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് അരുൺകുമാറിനെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്ന് പിടികൂടിയത്. അറസ്റ്റിലായ അരുൺകുമാർ തിരുവഞ്ചൂർരാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരനായിരുന്നു.