fb

മലപ്പുറം : ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്സിനേയും ജെയ്ഷെ മുഹമ്മദിനേയും പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ. മഞ്ചേരി ആനക്കയം സ്വദേശി അസ്കറിനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെതിരെ ഇന്ത്യ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് അസ്കർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പേരിൽ ഭീകരത കെട്ടിവച്ച് കേരളത്തിൽ കേസെടുക്കുന്നത് ഫാസിസ്റ്റ് താത്പര്യം മൂലമാണെന്നും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടതായി കണ്ടെത്തി. ഇയാളെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു. അസ്കറിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.