തിരുവനന്തപുരം: 1980 കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനിയുടെ ഫോട്ടോ എടുത്തുവെന്നും അത് പിന്നീട് താൻ ഇമെയിൽ ചെയ്‌തെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ രൂക്ഷമായി പരിഹസിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ട്വീറ്ററിലും ഫേസ്ബുക്കിലും ഇതുമായി ബന്ധപ്പെട്ട ട്രോളുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രിയെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പരിഹാസം.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
ഓർമകളലേക്ക് തിരിഞ്ഞു നോക്കുമ്പോൾ..
വർഷങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടിസി സെൻട്രൽ വർക്സിനു മുന്നിൽ നടന്ന ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ സമരത്തെ അന്നത്തെ ഒരു യുവജന നേതാവ് എന്ന നിലയിൽ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.
ഡിജിറ്റൽ ക്യാമറയും ഇ-മെയിലും ഇല്ലാതെ തന്നെ ചിത്രമെടുത്തു പത്രങ്ങൾക്ക് ഇ-മെയിൽ അയക്കുന്ന സാങ്കേതിക വിദ്യ അറിയില്ലാത്തത് കൊണ്ട് അന്ന് പത്രങ്ങൾക്ക് അയച്ചുകൊടുക്കാൻ സാധിച്ചിരുന്നില്ല.