bravery-of-a-whale

നോർവെ: നോർവേയിലെ ഹാമർഫെസ്റ്റ് ഹാർബറിനടുത്ത കടലിൽ ബോട്ടിൽ കറങ്ങാനിറങ്ങിയതാണ് ഇസ ഓഫ്ദാലും കൂട്ടുകാരും. പെട്ടെന്നാണ് ഇസയുടെ കൈയിൽ നിന്ന് വിലകൂടിയ മൊബൈൽ ഫോൺ അബദ്ധത്തിൽ കടലിലേക്ക് വഴുതിവീണത്. ഫോൺ പോയ സങ്കടത്തിൽ നിൽക്കുമ്പോഴാണ് ഒരു ബലൂഗാ തിമിംഗലത്തിന്റെ മാസ് എൻട്രി. അതും കടലിൽ പോയ ഫോൺ വായിൽ കടിച്ചു പിടിച്ചു കൊണ്ട്.

ഫോണുമായി വന്ന തിമിംഗലത്തിന്റെ വായിൽ നിന്നും ഇസയും കൂട്ടരും ഫോൺ തിരികെവാങ്ങി. ജലോപരിതലത്തിൽ അൽപസമയം ചിലവഴിച്ച തിമിംഗലം ബോട്ടിലുള്ളവരുടെ തലോടലും സ്നേഹവുമേറ്റുവാങ്ങി ആഴക്കടലിലേക്ക് മറഞ്ഞു. ചിലർ ദൃശ്യങ്ങൾ വീഡിയോ കാമറയിൽ പകർത്തി. അദ്ഭുതപ്പെടുത്തുന്ന അനുഭവത്തിന്റെ ആഹ്ലാദത്തിലാണ് ഇസയും കൂട്ടരും. നല്ല വെളുത്ത നിറമുള്ള തിമിംഗലത്തിന്റെ കഴുത്തിൽ ഒരു ബെൽറ്റുണ്ടായിരുന്നു. അതിൽ എന്തോ ഒരു വസ്തു ഘടിപ്പിച്ചിരുന്നു. മിലിട്ടറി പരിശീലനം ലഭിച്ച തിമിംഗലമായിരിക്കാം ഇതെന്നും ചാരപ്രവർത്തിക്കായി റഷ്യ ഇത്തരം തിമിംഗലങ്ങളെ ഉപയോഗിക്കാറുണ്ടെന്നും സംശയിക്കുന്നു.

എന്നാൽ ഈ തിമിംഗലം ചാരൻമാരായിരിക്കില്ലെന്നും നോർവേയ്ക്ക് സമീപമുള്ള റഷ്യയുടെ മുർമാൻസ്ക് നേവൽ ബേസിൽ നിന്ന് രക്ഷപെട്ടെത്തിയതാകാമെന്നും ഗവേഷകർ വിശദീകരിക്കുന്നു. റഷ്യൻ നേവി തിമിംഗലങ്ങളെ പരിശീലിപ്പിച്ചു സേനയുടെ ഭാഗമാക്കാറുണ്ട്. കഴിഞ്ഞ ആഴ്ച കിഴക്കൻ നോർവേയിലെ ഫിൻമാർക്കിൽ മത്സ്യബന്ധന ബോട്ടിനരികിലേക്കെത്തിയ തിമിംഗലം തന്നെയാണോയിതെന്നും സംശയമുണ്ട്.

ഉൾക്കടലിലേക്കുള്ള യാത്രയിൽ എങ്ങാനും വല്ല സ്രാവിനെയോ തിമിംഗലത്തെയോ കണ്ടാൽ ഭാഗ്യമെന്ന് വിചാരിച്ചവരുടെ അടുത്തേക്കാണ് തിമിംഗലത്തിന്റെ വരവ്