ന്യൂഡൽഹി: ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരിഫ് ഇന്ത്യയിലെത്തി. ഇന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും അദ്ദേഹം സന്ദർശിക്കും. ഗൾഫ് കടലിൽ അമേരിക്ക യുദ്ധ സന്നാഹവുമായി നിലയുറപ്പിച്ചിരിക്കുമ്പോഴാണ് സുഹൃദ് രാജ്യമായ ഇന്ത്യയിൽ ഇറാൻ മന്ത്രി എത്തിയിരിക്കുന്നത്.