കൊല്ലം: ചുങ്കത്ത് ആൾ കേരള സീനിയർ ബാഡ്മിന്റൺ റാങ്കിംഗ് ടൂർണമെന്റ് ഇന്ന് മുതൽ 17 വരെ കൊട്ടാരക്കര നീലേശ്വരം ബരാഖ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 5.30ന് മന്ത്രി കെ.രാജു ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. പി.അയിഷാ പോറ്റി എം.എൽ.എ മുഖ്യാതിഥിയാകും. പുരുഷ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നീ ഇനങ്ങളിലാണ് മത്സരം. വിജയികൾക്ക് 17ന് വൈകിട്ട് 5 മണിക്ക് കാഷ് അവാർഡുകളും ട്രോഫിയും വിതരണം ചെയ്യും. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പങ്കെടുക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും പുരുഷ - വനിതാ വിഭാഗങ്ങളിലായി മുന്നൂറോളം താരങ്ങൾ പങ്കെടുക്കും. എല്ലാ ദിവസവും വെെകിട്ട് മൂന്നു മണിയോടെ ആരംഭിക്കുന്ന മത്സരം രാത്രി 10 ന് അവസാനിക്കും. ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറി ഗിരിധരൻ പിള്ള, സംഘാടക സമിതി ചെയർമാൻ കെ. അനിൽകുമാർ അമ്പലക്കര, ജനറൽ കൺവീനർ ഷൈജു മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.