ഹൈദരാബാദ് : ഐ.പി.എൽ ജേതാക്കൾക്കുള്ള ട്രോഫി സമ്മാനിക്കുന്നത് ആരെന്നതിലും ബി.സി.സി.ഐ ഭാരവാഹികൾ തമ്മിൽ തർക്കം. സുപ്രീംകോടതി നിയോഗിച്ച താത്കാലിക ഭരണസമിതി അംഗം ഡയാന എഡുൽജിക്ക് ജേതാക്കൾക്കുള്ള ട്രോഫി കൈമാറണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, പതിവായി ബി.സി.സി.ഐ പ്രസിഡന്റാണ് ട്രോഫി കൈമാറുന്നതെന്നും ഇക്കുറി ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്നയ്ക്കാണ് അതിന് അവസരമെന്നും താത്കാലിക ഭരണസമിതി ചെയർമാൻ വിനോദ് റായ് നിലപാടെടുത്തു. തുടർന്ന് ഖന്നയാണ് ട്രോഫി നൽകിയത്.