പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ ഗംഭീര വിജയമാണ് നേടിയത്. ഏറെക്കാലത്തിന് ശേഷം തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് മോഹൻലാലിന്റെയും പൃഥിരാജിന്റെയും ആരാധകർ. രണ്ടാംഭാഗത്തെക്കുറിച്ചുള്ള സൂചനകൾ പൃഥിരാജും ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയും നൽകിയിരുന്നു.
സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ റഷ്യയിലായിരുന്നു ചിത്രീകരിച്ചത്.
ചിത്രീകരണത്തിന്റെ വിവിധ ചിത്രങ്ങൾ പൃഥിരാജ് സോഷ്യൽ മീഡിയയിൽ പല തവണ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഷൂട്ടിംഗിന്റെ റഷ്യയിൽ നിന്നുള്ള ഒരു വീഡിയോയാണ് പൃഥി പങ്കുവയ്ക്കുന്നത്. കൊടുംമഞ്ഞിൽ ഭാരമുള്ള സാൻഡ് ബാഗുമായി നടന്നുനീങ്ങുന്ന മോഹൻലാലിന്റേതാണ് വിഡിയോ. ഓരോ ബാഗിനും ഇരുപത് കിലോക്ക് മുകളിൽ ഭാരമുണ്ടെന്ന് പൃഥ്വി പറയുന്നു.
''മൈനസ് പതിനാറ് ഡിഗ്രി ആയിരുന്നു റഷ്യയിലെ താപനില. ഓരോ സാൻഡ് ബാഗിനും ഇരുപത് കിലോഗ്രാമിന് മുകളിൽ ഭാരമുണ്ട്. അദ്ദേഹത്തിന് വിശ്രമിക്കാൻ ടെൻഡ് ഒരുക്കിയിരുന്നു. പക്ഷേ ഷൂട്ടിംഗിന് സഹായിച്ച് ഞങ്ങൾക്കൊപ്പം നിൽക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്'' എന്ന് പൃഥി കുറിച്ചു.