snake-master

തിരുവനന്തപുരം കോട്ടമല എന്ന ഗ്രാമപ്രദേശം. കണ്ടാൽ വനമാണെന്നേ തോന്നു. വീടുകളിലേക്ക് പോകാൻ ദുഷ്‌കരമായ വഴികൾ. അടുത്തടുത്തായി വീടുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു. പലതും ഒരു മുറിയും രണ്ട് മുറികളും ഉള്ള വീടുകൾ. അതിൽ ഒരു വീടിനോട് ചേർന്ന മാളത്തിൽ മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ ചുറ്റും ഒന്ന് നിരീക്ഷിച്ചു. നിറയെ കൊച്ച് കുട്ടികൾ. അവരുടെ കളിസ്ഥലം കൂടിയാണ്. ഈ മാളം ഇരുന്ന സ്ഥലം. മൂർഖന് ഇവിടുള്ള വീടുകളിൽ കയറുന്നതിന് ഒരു പ്രയാസവും ഉണ്ടാകില്ല. അത്രക്ക് തുറന്ന വീടുകൾ. മാളത്തിൽ ടോർച്ച് അടിച്ച് നോക്കിയപ്പോൾ തന്നെ പാമ്പിനെ കണ്ടു. തുടർന്ന് മണ്ണ് വെട്ടിമാറ്റാൻ തുടങ്ങി. ഉടൻ തന്നെ പത്തി വിടർത്തി പാമ്പ് മാളത്തിന് പുറത്തേക്ക് വാവ പിടികൂടാൻ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ മൂർഖൻ. തുടർന്ന് അവിടെ നിന്ന യാത്ര തിരിച്ച വാവ തിരുവന്തപുരം പിരപ്പിൻ കോടിന് അടുത്തുള്ള ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ മൂർഖൻ കോഴിക്കൂട്ടിൽ. രാത്രിയായതിനാൽ ശ്രദ്ധയോടെയാണ് വാവ പാമ്പിനെ പിടികൂടാൻ ശ്രമിച്ചത്. കാരണം അവിടെ നിറയെ നാട്ടുകാർ. കോഴികൂടാണെങ്കിൽ തറയോട് ചേർന്നാണ് ഇരിക്കുന്നത്. അത് മാത്രമല്ല കൂടിനകത്ത് നിന്ന് പുറത്ത് പോകാൻ നിറയെ വഴികൾ. ശ്രദ്ധിക്കാതെ പാമ്പ് പുറത്തേക്ക് വന്നാൽ അപകടം ഉറപ്പ്. അതിനാൽ കോഴിക്കൂടിന്റെ മുകൾ വശം പൊളിച്ച് വാവ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് വേഗത്തിൽ പുറത്തേക്ക്, കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.