dillon

പതിനൊന്നുവയസുകാരനെ ഒരുവ‍ർഷത്തോളം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ 44 കാരിയെ പൊലീസ് അറസ്റ്റുചെയ്തു. മകന്റെ കൂട്ടുകാരനെയാണ് ഇവർ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ വാഷിംഗ്ടൺ സ്വദേശിയായ സു ഹ്യു ഡില്ലണെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവരുടെ കായിക അദ്ധ്യാപകനായ ഭർത്താവിന്റെ ശിഷ്യൻ കൂടിയാണ് കുട്ടി.

വിർജീനിയ സ്വദേസിയായ 11കാരൻ സുഹൃത്തിനോടൊപ്പം വീട്ടിൽ ചെന്നദിവസമാണ് പീഡനത്തിനരയായത്. മുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടിയുടെ അടുത്ത് വന്ന് കിടന്ന ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 2014 മെയ് മുതൽ 2015 മെയ് വരെയാണ് പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്താമത്തെ വയസിൽ ഇവർ കുട്ടിയുടെ ചുണ്ടിൽ ചുംബിച്ച് പീഡനത്തിന് ശ്രമിച്ചതായും പൊലീസ് പറയുന്നു. സംഭവത്തിൽ അമ്പരന്ന കുട്ടി ആത്മഹത്യാശ്രമം നടത്തിയതായും പൊലീസ് വ്യക്തമാക്കി. കൈയ്യിൽ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

വിർജീനിയയിൽ കൗൺസിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡനത്തെക്കുറിച്ച് കുട്ടി പുറത്തുപറയുന്നത്. സംഭവത്തിൽ ‍ഡില്ലണിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം പീഡന വിവരം നിഷേധിച്ചു. എന്നാൽ പിന്നീട് അവർ പറഞ്ഞത് കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്നും ആദ്യം അവനാണ് അതിന് മുൻകൈയെടുത്തതെന്നുമാണ്. പക്ഷേ പൊലീസ് ആ സാദ്ധ്യത തള്ളിക്കളഞ്ഞു. 11 വയസുകാരൻ ഒരിക്കലും അതിന് മുതിരില്ലെന്നാണ് പൊലീസ് പറയുന്നത്. തന്റെ ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നുവെന്നും കുട്ടിയോടൊപ്പം ചിലവഴിക്കുന്നത് ആശ്വാസമായിരുന്നുവെന്നുമാണ് സംഭവത്തിന് കാരണമായി ഡില്ലൺ വാദിക്കുന്നത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.