മാസ് ആക്ഷൻ ചിത്രവുമായി ജയസൂര്യ വരുന്നു. തൃശൂർ പൂരം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് മോഹനനാണ്. എസ്കേപ്പ് ഫ്രം ഉഗാണ്ട, അന്നും ഇന്നും എന്നും, സാൾട്ട് മാംഗോ ട്രീ, കല്യാണം എന്നീ ചിത്രങ്ങളുടെ സംവിധായകൻ രാജേഷ് നായർ ഈ ചിത്രത്തോടെ രാജേഷ് മോഹനൻ എന്ന പുതിയ പേര് സ്വീകരിക്കുകയാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതും രതീഷ് വേഗയാണ്. താരനിർണയം പൂർത്തിയായി വരുന്ന ഈ ചിത്രം ജൂണിൽ ചിത്രീകരണമാരംഭിക്കും.