reeba-

വി​ജ​യ് ​ആ​രാ​ധ​ക​ർ​ ​ആ​കാംക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​പു​തി​യ​ ​ചി​ത്രം​ ​ദ​ള​പ​തി​ 63​-​ൽ​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​നാ​യി​ക​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ജേ​ക്ക​ബി​ന്റെ​ ​സ്വ​ർ​ഗ​രാ​ജ്യം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ച​ ​റീ​ബാ​ ​മോ​ണി​ക്ക​ ​ജോ​ണാ​ണ് ​വി​ജ​യ്ക്കൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ന്ന​ത് .​ ​ചി​ത്ര​ത്തി​ന്റെ​ ​ലൊ​ക്കേ​ഷ​ൻ​ ​സ്റ്റി​ൽ​സ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ട്വി​റ്റ​റി​ലൂ​ടെ​ ​പു​റ​ത്തു​വി​ട്ടി​രു​ന്നു.​ ​പൊ​ള്ള​ലേ​റ്റ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​ചി​ത്ര​ത്തി​ൽ​ ​റീ​ബ​ ​എ​ത്തു​ന്ന​ത്.


സ​ർ​ക്കാ​റി​ന് ​ശേ​ഷം​ ​വി​ജ​യ് ​അ​ഭി​ന​യി​ക്കു​ന്ന​ ​ഈ​ ​ചി​ത്രം​ ​ഒ​രു​ ​സ്പോ​ർ​ട്സ് ​ത്രി​ല്ല​റാ​ണ് .​ ​തെ​രി​ ,​ ​മെ​ർ​സ​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​നാ​യ​ ​ആ​റ്റ് ​ലീ​ ​യാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ന​യ​ൻ​താ​ര​യാ​ണ് ​വി​ജ​യ് ​യു​ടെ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ത്.​ ​വ​നി​താ​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ന്റെ​ ​കോ​ച്ചാ​യ​ ​മൈ​ക്കി​ൾ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​വി​ജ​യ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ജാ​ക്കി​ ​ഷൊ​റോ​ഫ് ,​ ​ക​തി​ർ,​ ​ഇ​ന്ദു​ജാ​ ​ര​വി​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​നി​ർ‍​മ്മി​ക്കു​ന്ന​ത് ​എ.​ജി.​ ​എ​സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റാ​ണ് .​ ​ഒ​ക്ടോ​ബ​ർ​ 27​ ​നു​ ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​എ​ത്തും.