സോയാ മിൽക്ക് ആരോഗ്യ സമ്പന്നമായ പാനീയമാണ്. 50 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിട്ടുള്ള സോയയെ വെജിറ്റബിൾ മീറ്റ് എന്നാണ് വിളിക്കുന്നത്. ഇതിലുള്ള മാംസ്യം ആരോഗ്യത്തിന് മികച്ച അമിനോ അമ്ലങ്ങളായ ഗ്ളൈസീൻ, ട്രിപ്റ്റോഫെൻ, ലൈസീൻ എന്നിവ അടങ്ങിയതാണ്.
സ്ത്രീകൾക്ക് നിരവധി ആരോഗ്യഗുണങ്ങൾ സമ്മാനിക്കുന്നുണ്ട് സോയാ മിൽക്ക്. അസ്ഥികളുടെ ആരോഗ്യം ഉറപ്പാക്കുകയും തേയ്മാനം തടയുകയും ചെയ്യുന്നു . ആർത്തവവിരാമത്തിന് ശേഷമുള്ള ഡയറ്റിൽ സ്ത്രീകൾ സോയാമിൽക്ക് ഉൾപ്പെടുത്തുന്നത് ആരോഗ്യപ്രശ്ങ്ങൾ ഇല്ലാതാക്കും.
സോയ മിൽക്കിൽ ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം ഉറപ്പാക്കുന്നു. അമിതവണ്ണത്തെ തടയുന്നു. സോയയിൽ പോഷകാഗിരണ വിരുദ്ധ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ സോയ പയർ രൂപത്തിൽ കഴിക്കുന്നതിനേക്കാൾ പാൽ രൂപത്തിൽ കഴിക്കുന്നതാണ് ഉത്തമം.