മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഔദ്യോഗിക തലത്തിൽ ഉയർച്ച. പദ്ധതികളിൽ പങ്കാളിയാകും. സേവാ പ്രവർത്തനങ്ങൾ ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചിന്തകളിൽ നിന്നു മോചനം. സാഹചര്യങ്ങളെ തരണം ചെയ്യും. കൃഷിയിൽ പുരോഗതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. വ്യക്തിത്വം നിലനിറുത്തും, ബന്ധുഗുണമുണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മസംതൃപ്തിയുണ്ടാകും, മാർഗ തടസ്സങ്ങൾ മാറും. അമിതാവേശം നിയന്ത്രിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തനങ്ങളിൽ തിളങ്ങും. ജോലിയിൽ ആത്മാർത്ഥത. പുതിയ ആശയങ്ങൾ നടപ്പാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദൗത്യങ്ങളിൽ വിജയം, അഹോരാത്രം പ്രവർത്തിക്കും, മാറ്റങ്ങൾ ഉൾക്കൊള്ളും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിദ്യാഗുണമുണ്ടാകും, സഹപ്രവർത്തകരുടെ സഹകരണം, പുതിയ വ്യാപാര മേഖല.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കഴിവിന്റെ പരമാവധി പ്രവർത്തിക്കും. അനുകൂല സാഹചര്യങ്ങൾ, ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പല കാര്യങ്ങളിൽ വിജയം, കരാർ ജോലികളിൽ നേട്ടം, അംഗീകാരം ലഭിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ഔഷധ കൃഷിയിൽ നേട്ടം. നിഷ്പക്ഷ മനോഭാവം സ്വീകരിക്കും, ദൂരയാത്രകൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. ആരോഗ്യം സംരക്ഷിക്കും, സേവനത്തിന് അംഗീകാരം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ആചാര മര്യാദകൾ പാലിക്കും, ശരിയായ തീരുമാനങ്ങൾ, ആത്മസംതൃപ്തി.