1. പേരൂർ രഞ്ജിത് ജോൺസൺ വധക്കേസിൽ 7 പ്റതികൾക്കും ജീവപര്യന്തം. പ്റതികൾക്ക് ജാമ്യവും പരോളും നൽകരുത് എന്ന് കോടതി. 2 ലക്ഷം രൂപ പിഴ ഒടുക്കണം കൊല്ലം അഡി സെഷൻസ് കോടതി. കേസിന്റെ വിചാരണയ്ക്കിടെ കേസിലെ എട്ടാം പ്റതിയെ കോടതി വിട്ടയച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഒന്നാം പ്റതി മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യത്തിന് രഞ്ജിത് ജോൺസണെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി എന്നാണ് കേസ്
2.പോസ്റ്റൽ ബാലറ്റ് ക്റമക്കേടിൽ അന്വേഷണം പൂർത്തിയാക്കാൻ ക്റൈംബ്റാഞ്ച് കൂടുതൽ സമയം തേടും. ഇത് സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് നാളെ നൽകും എന്ന് വിവരം. അന്തിമ റിപ്പോർട്ട് നാളെ നൽകണം എന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. അതേസമയം, സംസ്ഥാനത്തെ പൊലീസ് സേനയിലെ പോസ്റ്റൽ ബാലറ്റ് തിരിമറി ആരോപണത്തിൽ അന്വേഷണം വേണം എന്ന് പ്റതപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
3. ഹർജിയിലെ ആവശ്യം ഇന്റലിജൻസ് എഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്റ അന്വേഷണം നടത്തണമെന്ന്. വോട്ട് എണ്ണുന്ന ദിവസം 8 മണിവരെ പോസ്റ്റൽ വോട്ട് നൽകാം എന്നിരിക്കെ ഇനിയും മടങ്ങി എത്താത്ത പോസ്റ്റൽ ബാലറ്റുകൾ മടക്കി വിളിച്ച് പുതിയ ബാലറ്റ് പേപ്പറുകൾ നൽകണം എന്നും ഹർജിയിൽ ആവശ്യം.
4. പ്റതിപക്ഷ നേതാവിന്റെ നിയമപരമായ നീക്കം, പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ. നിലവിലെ ക്റൈംബ്റാഞ്ച് അന്വേഷണം തൃപ്തികരമല്ല എന്നാണ് പ്റതിപക്ഷത്തിന്റെ നിലപാട്. ആരോപണങ്ങളിൽ കഴമ്പില്ല എന്ന് നിലപാട് എടുത്ത പൊലീസ് തന്നെ സംഭവത്തിലെ തിരിമറി അന്വേഷിക്കുമ്പോൾ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യത ഉണ്ട് എന്ന് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.
5. നീലേശ്വരം സ്‌കൂളിൽ പരീക്ഷ പേപ്പറിൽ ക്റമക്കേട് നടന്ന സംഭവത്തിൽ വിദ്യാർത്ഥികളിൽ നിന്ന് മൊഴി എടുക്കുന്നു. ഹയർ സെക്കൻഡറി ജോയിന്റ്, ഡെപ്യൂട്ടി ഡയറക്ടർമാർ ചേർന്നാണ് മൊഴി എടുക്കുന്നത്. അതേസമയം, ഉത്തര കടലാസ് തിരുത്തിയ അദ്ധ്യാപകരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇവർക്ക് എതിരെ ചുമത്തി ഇരിക്കുന്നത്, ആൾമാറാട്ടം, വ്യാജ രേഖ ചമയ്ക്കൽ അടക്കം ജാമ്യം ഇല്ലാ വകുപ്പുകൾ. മുൻകൂർ ജാമ്യത്തിനായി പ്റതികൾ ഹൈക്കോടതിയെ സമീപിച്ചേക്കും എന്നും സൂചന.
6. കേസ് എടുത്ത് ഇരിക്കുന്നത് ,നീലേശ്വരം സ്‌കൂൾ പ്റിൻസിപ്പാൾ കെ.റെസിയ, അദ്ധ്യാപകരായ നിഷാദ.് വി. മുഹമ്മദ്, പി.കെ.ഫൈസൽ എന്നിവർക്ക് എതിരെ. മുൻ വർഷങ്ങളിലും ഇതേ രീതിയിൽ പരീക്ഷയിൽ ക്റമക്കേട് നടത്തിയത് ആയി വിദ്യാഭ്യാസ വകുപ്പിന് സംശയം ഉണ്ട്. പരീക്ഷ കേന്ദ്റത്തിൽ ചുമതല ഉണ്ടായിരുന്ന പ്റിൻസിപ്പാളും സഹചുമതലയുള്ള അദ്ധ്യാപകനും ഇതിന് കൂട്ടു നിന്നതായി വകുപ്പ് തല അന്വേഷണത്തിൽ വ്യക്തമായിരുന്നു.
7.സംസ്ഥാനത്തെ ആധാർ സേവനങ്ങൾ തകരാറിൽ. ആധാർ സേവന കേന്ദ്റങ്ങളിൽ ഉപയോഗിക്കുന്ന സോഫ്ട്‌വെയർ ആയ എൻ റോൾമെന്റ് ക്ലയന്റ് മർട്ടി പ്ലാറ്റ്‌ഫോമിലെ തകരാറാണ് സേവനങ്ങൾ തടസപ്പെടാൻ കാരണം. പുതുതായി ആധാർ എടുക്കൽ, ആധാറിലെ തെറ്റ് തിരുത്തൽ, ബയോമെട്റിക് അപ്‌ഡേറ്റ് തുടങ്ങിയ സേവനങ്ങൾ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. സംസ്ഥാനത്തെ 80 ശതമാനം കേന്ദ്റങ്ങളിലും ഈ തകരാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 24ന് സോഫ്ട് വെയർ അപ്‌ഡേറ്റ് ചെയ്തത് മുതലാണ് ഈ തകരാർ ആരംഭിച്ചത്. മൂന്നാഴ്ച പിന്നിട്ടിട്ടും തകരാർ പൂർണ്ണമായും പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല
8. ഔദ്യോഗിക യാത്റകളിൽ ഭാര്യയുടെ ചിലവ് സർക്കാർ വഹിക്കണം എന്ന പി.എസ്.സി ചെയർമാന്റെ ആവശ്യം തള്ളി പൊതു ഭരണ വകുപ്പ്. മന്ത്റിമാർക്ക് ഇല്ലാത്ത സൗകര്യം പി.എസ്.സി ചെയർമാന് നൽകാൻ ആവില്ല. ഇക്കാര്യം കുറിച്ച ഫയൽ മുഖ്യമന്ത്റിക്ക് കൈമാറാൻ ആണ് ജി.എ.ഡിയുടെ നീക്കം. ഒപ്പം വരുന്ന ഭാര്യയുടെ ചിലവ് സർക്കാർ തന്നെ വഹിക്കണം എന്ന് ആവശ്യപ്പെട്ട് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ ഏപ്റിൽ 30ന് ആണ് ഫയലിൽ കുറിച്ചത്
9.ചെയർമാന്റെ ആവശ്യം പി.എസ്.സി സെക്റട്ടറി സാജു ജോർജ് പൊതുഭരണ വകുപ്പിന് കൈമാറുക ആയിരുന്നു. നിലവിൽ ഔദ്യോഗിക വാഹനവും ഡ്റൈവറും പെട്റോൾ അലവൻസും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിൽ അധികം രൂപ ശമ്പളവും ഐ.എ.എസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്റനിരക്കിലുള്ള ഡി.എയും ചെയർമാന് അനുവദിക്കുന്നുണ്ട്. ഇതിനു പുറമെ ആണ് പുതിയ ആവശ്യം. അതേസമയം, ചട്ടം ലംഘിച്ച് എം.കെ സക്കീർ രണ്ട് ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
10. ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയാകാൻ അഞ്ച് ദിവസം മാത്റം ശേഷിക്കെ പ്റചാരണം ശക്തമാക്കി നേതാക്കൾ. കനത്ത തിരിച്ചടി പ്റതീക്ഷിക്കുന്ന ഉത്തർപ്റദേശിലെ സുപ്റധാന മണ്ഡലങ്ങൾ കേന്ദ്റീകരിച്ചാണ് ബി.ജെ.പിയുടെ പ്റചാരണ പരിപാടി. പ്റധാനമന്ത്റി നരേന്ദ്റ മോദി ബിഹാറിലും ഛണ്ഡിഗഢിലും പ്റവർത്തകരെ അഭിസംബോധന ചെയ്യും. മധ്യപ്റദേശിലാണ് കോൺഗ്റസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്റചാരണ റാലി.
11. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിൽ ആണ് അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാൻ ഇരിക്കുന്നത്. ഇതിൽ 30 സീറ്റ് 2014-ൽ ബി.ജെ.പി ഒറ്റയ്ക്ക് നേടിരുന്നു. 5 സീറ്റ് മാത്റമാണ് കോൺഗ്റസിന് നേടാനായത്. ഉത്തർപ്റദേശിലെ 13 മണ്ഡലങ്ങളിൽ 11ഉം 2014-ൽ ബി.ജെ.പി നേടിയതാണ്. എസ്.പി - ബിഎസ്.പി സഖ്യം രംഗത്ത് എത്തിയതോടെ ഇത്തവണ വലിയ തിരിച്ചടി ബി.ജെ.പിക്ക് ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ബി.ജെ.പിക്ക് 25 സീറ്റിൽ അധികം ലഭിക്കില്ലെന്നും സഖ്യത്തിന് 55 സീറ്റ് വരെയും കോൺഗ്റസിന് 9 സീറ്റ് വരെയും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് നേതാക്കൾ പ്റചാരണം യുപിയിൽ കേന്ദ്റീകരിക്കുന്നത്.
12. പ്റധാനമന്ത്റിക്ക് എതിരായ ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പരാമർശം അടക്കം ഉയർത്തിയാണ് ബി.ജെ.പി നേതാക്കളുടെ പ്റചാരണം. ഒപ്പം നേതാക്കളുടെ പ്റസ്താവനകൾ സൃഷ്ടിച്ച വിവാദവും ഏറെയാണ്. സ്വതന്ത്റ ഇന്ത്യയിലെ ആദ്യ തീവ്റവാദി ഹിന്ദുവാണെന്ന കമൽഹാസന്റെ പ്റസ്താവനയും ബി.ജെ.പിയെ ഭാരതീയ ജിന്ന പാർട്ടിയാണെന്ന് വിശേഷിപ്പിച്ച കോൺഗ്റസ് വക്താവ് പവൻ ഖേരയുടെ നടപടിയും വിവാദമായിരിക്കുകയാണ്. ഇതിനിടെ പ്റധാനമന്ത്റിയെ കള്ളനെന്ന് വിളിച്ച കോൺഗ്റസ് നേതാവ് സിദ്ധ രാമയ്യയ്ക്ക് എതിരെയും ബി.ജെ.പിയുടെ പ്റതിഷേധം ശക്തമാണ്