news

1. തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി. മകള്‍ വൈഷ്ണവി മരിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലേഖയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടും വസ്തു വകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയിലാണ് ആത്മഹത്യാ ശ്രമം. നെയ്യാറ്റിന്‍കര കാനറാബാങ്ക് ശാഖയില്‍ നിന്ന് ഇവര്‍ 5ലക്ഷം രൂപ വായ്പ എടുത്തത് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ്. ബാങ്കുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തി എന്ന് കുടുംബാഗംങ്ങള്‍. ഇന്ന് ജപ്തി ചെയ്യും എന്ന് ബാങ്കുകാര്‍ അറയിച്ചിരുന്നതായി ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍.



2. അതേസമയം, സംഭവത്തില്‍ വിശദീകരണവുമയി കാനറ ബാങ്ക് അധികൃതര്‍. കേസ് എടുത്തതത്, വായ്പ തിരിച്ചടവ് മുടങ്ങിയതോടെ . വായ്പാ തിരിച്ചടവിനായി കുടുംബം കൂടുതല്‍ സമയം ചോദിച്ചിരുന്നു. അനുദിച്ച സമയം ഇന്ന് അവസാനിച്ചു എന്നും ബാങ്ക് അധികൃതര്‍. ലേഖയുടെ ഭര്‍ത്താവിന്റെ വിദേശത്തുള്ള ജോലി നഷ്ട്ടപ്പെട്ടതോടെ കുടുബം പ്രതിസന്ധിയില്‍ ആയിരുന്നു. ജപ്തി നോട്ടീസ് വന്നതു മുതല്‍ അമ്മയും മകളും കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന് ബന്ധുക്കളും പറയുന്നു. ഭൂമി വിറ്റ് വായ്പ തിരിച്ച് അടയ്ക്കാന്‍ ശ്രമിച്ചു എങ്കിലും അതും പരാജയപ്പെട്ടതോടെ ആയിരുന്നു ആത്മഹത്യ

3. പെരിയ ഇരട്ട കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ക്കും ജാമ്യം. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കി ഹോസ്ദുര്‍ഗ് കോടതി. 25000 രൂപയും കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തില്‍ ആണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നും കോടതി നിര്‍ദ്ദേശിച്ചു

4. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല എങ്കിലും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നും തെളിവ് നശിപ്പിച്ചു എന്നും ആണ് ഇരുവര്‍ക്കും എതിരായ കുറ്റം. ഇന്ത്യന്‍ ശിക്ഷാ നിയമം 201,212 വകുപ്പുകള്‍ ആണ് ഇവര്‍ക്ക് എതിരെ ചുമത്തി ഇരിക്കുന്നത്. ഫെബ്രുവരി 17ന് രാത്രി എട്ട് മണിയോടെ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്

5. അദ്ധ്യാപകന്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണം. ജൂണ്‍ 10ന് സേ പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ആകില്ലെന്ന് രക്ഷിതാക്കള്‍. സംവത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി ജോയിന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ചേര്‍ന്ന് മൊഴി രേഖപ്പെടുത്തി ഇരുന്നു. അതേസമയം, ഉത്തര കടലാസ് തിരുത്തിയ അദ്ധ്യാപകരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

6. ഇവര്‍ക്ക് എതിരെ ചുമത്തി ഇരിക്കുന്നത്, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ അടക്കം ജാമ്യം ഇല്ലാ വകുപ്പുകള്‍. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും എന്നും സൂചന. കേസ് എടുത്ത് ഇരിക്കുന്നത് ,നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.റെസിയ, അദ്ധ്യാപകരായ നിഷാദ.് വി. മുഹമ്മദ്, പി.കെ.ഫൈസല്‍ എന്നിവര്‍ക്ക് എതിരെ. മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയത് ആയി വിദ്യാഭ്യാസ വകുപ്പിന് സംശയം ഉണ്ട്. പരീക്ഷ കേന്ദ്രത്തില്‍ ചുമതല ഉണ്ടായിരുന്ന പ്രിന്‍സിപ്പാളും സഹചുമതലയുള്ള അദ്ധ്യാപകനും ഇതിന് കൂട്ടു നിന്നതായി വകുപ്പ് തല അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

7. പേരൂര്‍ രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ 7 പ്രതികള്‍ക്കും ജീവപര്യന്തം. പ്രതികള്‍ക്ക് ജാമ്യവും പരോളും നല്‍കരുത് എന്ന് കോടതി. 2 ലക്ഷം രൂപ പിഴ ഒടുക്കണം കൊല്ലം അഡി സെഷന്‍സ് കോടതി. കേസിന്റെ വിചാരണയ്ക്കിടെ കേസിലെ എട്ടാം പ്രതിയെ കോടതി വിട്ടയച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ കൂടെ താമസിപ്പിച്ചതിന്റെ വൈരാഗ്യത്തിന് രഞ്ജിത് ജോണ്‍സണെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി എന്നാണ് കേസ്

8. ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചിലവ് സര്‍ക്കാര്‍ വഹിക്കണം എന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം തള്ളി പൊതു ഭരണ വകുപ്പ്. മന്ത്രിമാര്‍ക്ക് ഇല്ലാത്ത സൗകര്യം പി.എസ്.സി ചെയര്‍മാന് നല്‍കാന്‍ ആവില്ല. ഇക്കാര്യം കുറിച്ച ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറാന്‍ ആണ് ജി.എ.ഡിയുടെ നീക്കം. ഒപ്പം വരുന്ന ഭാര്യയുടെ ചിലവ് സര്‍ക്കാര്‍ തന്നെ വഹിക്കണം എന്ന് ആവശ്യപ്പെട്ട് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ ഏപ്രില്‍ 30ന് ആണ് ഫയലില്‍ കുറിച്ചത്

9. ചെയര്‍മാന്റെ ആവശ്യം പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് പൊതുഭരണ വകുപ്പിന് കൈമാറുക ആയിരുന്നു. നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തില്‍ അധികം രൂപ ശമ്പളവും ഐ.എ.എസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്രനിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. ഇതിനു പുറമെ ആണ് പുതിയ ആവശ്യം. അതേസമയം, ചട്ടം ലംഘിച്ച് എം.കെ സക്കീര്‍ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

10. സംസ്ഥാനത്തെ ആധാര്‍ സേവനങ്ങള്‍ തകരാറില്‍. ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട്‌വെയര്‍ ആയ എന്‍ റോള്‍മെന്റ് ക്ലയന്റ് മര്‍ട്ടി പ്ലാറ്റ്‌ഫോമിലെ തകരാറാണ് സേവനങ്ങള്‍ തടസപ്പെടാന്‍ കാരണം. പുതുതായി ആധാര്‍ എടുക്കല്‍, ആധാറിലെ തെറ്റ് തിരുത്തല്‍, ബയോമെട്രിക് അപ്‌ഡേറ്റ് തുടങ്ങിയ സേവനങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളിലും ഈ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 24ന് സോഫ്ട് വെയര്‍ അപ്‌ഡേറ്റ് ചെയ്തത് മുതലാണ് ഈ തകരാര്‍ ആരംഭിച്ചത്. മൂന്നാഴ്ച പിന്നിട്ടിട്ടും തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല