തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒകെ. വിനീഷ് ചുമതലയേറ്റു. നിലവിൽ കൗൺസിൽ അഡ്മിനിസട്രേറ്റീവ് ബോർഡ് അംഗമായിരുന്നു. കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായിരുന്നു. വൈസ് പ്രസിഡന്റായിരുന്ന മേഴ്സിക്കുട്ടനെ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ ധാരണയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇൗ മാസം24ന് ശേഷമേ ഇക്കാര്യത്തിൽ ഉത്തരവ് ഇറങ്ങൂ. പുതിയ അഡ്മിനിസ്ട്രേറ്റീവ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് 21ന് നടക്കും.