ടൈംടേബിൾ
ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.ബി.എ (2015 സ്‌കീം)/ബി.എം എം.എ.എം പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്ററി - ഫുൾ ടൈം/യു.ഐ.എം/റഗുലർ - ഈവനിംഗ്/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രങ്ങൾ
20 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം - റഗുലർ ആൻഡ് സപ്ലിമെന്ററി - ഫുൾ ടൈം/യു.ഐ.എം/റഗുലർ - ഈവനിംഗ്/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷകൾക്ക് സി.ഇ.ടി തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഐ.എം.കെ കാര്യവട്ടത്തും ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം, ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യു.ഐ.എം മുക്കലും ലൂർദ് മാതാ കോളേജ്, കുറ്റിച്ചൽ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കെ.ഐ.സി.എം.എ നെയ്യാർഡാമിലും രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യു.ഐ.എം വർക്കലയിലും എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, അടൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യു.ഐ.എം ഏഴംകുളത്തും പരീക്ഷ എഴുതണം. ഹാൾടിക്കറ്റ് കോഴ്‌സ് പഠിച്ച കോളേജിൽ നിന്ന് കൈപ്പറ്റണം.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2016 അഡ്മിഷൻ - റഗുലർ, 2015, 2014 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് രാം സെമസ്റ്റർ ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2017 അഡ്മിഷൻ - റഗുലർ, 2016 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്, 2015, 2014 & 2013 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
ഒന്നാം വർഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
ഇന്റേണൽ മാർക്ക്
2017-19 എം.എ ഹിസ്റ്ററി, എം.എസ് സി മാത്തമാറ്റിക്സ് ഒന്നും രണ്ടും സെമസ്റ്റർ ഇന്റേണൽ മാർക്കുകൾ പ്രസിദ്ധീകരിച്ചു. പരാതികൾ 15 ദിവസത്തിനകം കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം.
പരീക്ഷാഫീസ്
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എസ്.ഡബ്യൂ/ബി.വോക് സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ് ബി.എ/ബി.എസ്.സി/ബി.കോം ഡിഗ്രി ഇംപ്രൂവ്മെന്റ് 2017 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014, 2015 & 2016 അഡ്മിഷൻ പരീക്ഷകൾക്ക് പിഴ കൂടാതെ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന എം.എച്ച്.ആർ.എം (മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്) ഒന്നും രണ്ടും വർഷ സപ്ലിമെന്ററി പരീക്ഷയുടെ വിജ്ഞാപനം വെബ്സൈറ്റിൽ. 2014 അഡ്മിഷൻ മുതലുളള വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.
തീയതി നീട്ടി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പാർട്ട് ടൈം സായാഹ്ന കോഴ്‌സ്) അപേക്ഷകൾ സമർപ്പിക്കുന്നതിനുളള തീയതി 17 വരെ നീട്ടി.
പൂർവ വിദ്യാർത്ഥി സംഗമം
സർവകലാശാല ഭൗതിക ശാസ്ത്ര പഠന വിഭാഗം 18 ന് രാവിലെ 10 മണിക്ക് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു.
പ്ലേസ്‌മെന്റ് ഡ്രൈവ്
യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 18 ന് രാവിലെ 10 മുതൽ തിരുവനന്തപുരം പി.എം.ജി യിലുളള സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വച്ച് ഒരു സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബാംഗ്ലൂരിലെ Aegis Customer Support Services Pvt. Ltd. എന്ന കമ്പനിയിലേക്ക് പ്ലസ്ടു കഴിഞ്ഞ, ഇംഗ്ലീഷിലും മലയാളത്തിലും ആശയവിനിമയ ശേഷിയുളള ഉദ്യോഗാർത്ഥികൾക്കായി Customer Support Executive (Voice Process) തസ്തികയിലെ 400 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 16ന് രാത്രി 12 ന് മുൻപായി http://bit.ly/MCCDriveMay2k19 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM. ഫോൺ: 0471 - 2304577.
ബിരുദ പ്രവേശനം ഓൺലൈൻ രജിസ്‌ട്രേഷൻ
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ പ്രോഗ്രാമുകളിലേക്കുളള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ (https://admissions.keralauniversity.ac.in) ആരംഭിച്ചു.
എല്ലാ കോളേജുകളിലെയും മെരിറ്റ് സീറ്റുകളിലേക്കും എസ്.സി/എസ്.ടി/ എസ്.ഇ.ബി.സി സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്‌മെന്റ്. കേരള സർവകലാശാലയുടെ കീഴിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ, സ്‌പോർട്‌സ് ക്വാട്ട ഉൾപ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കണം.
രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പറുകൾ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ മാറ്റരുത്.
കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോർട്ട്‌സ് ക്വോട്ട പ്രവേശനങ്ങൾ ഓൺലൈനായി നടത്തും. സ്‌പോർട്ട്‌സ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയിലെ സ്‌പോർട്ട്‌സ് കോളത്തിന് നേരെ 'യെസ് ' എന്ന് രേഖപ്പെടുത്തണം. സ്‌പോർട്ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കണം. ഡിമാൻഡ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല.
സംശയനിവാരണത്തിന് 8281883052, 8281883053 എന്നീ ഹെൽപ്പ്‌ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം. ഓൺലൈൻ രജിസ്‌ട്രേഷൻ അവസാനിക്കുന്ന തീയതി, ഓരോ അലോട്ട്മെന്റുകളുടേയും തീയതി എന്നിവ പിന്നീട് വിജ്ഞാപനം ചെയ്യും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാല ആസ്ഥാനത്തേക്ക് അയയ്ക്കേണ്ടതില്ല. അത് പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കിയാൽ മതിയാകും.
2019 വർഷത്തെ കേരള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ പാസായ വിദ്യാർത്ഥികൾ അവരുടെ പേരും രജിസ്റ്റർ നമ്പരും ഓൺലൈൻ അപേക്ഷയിൽ ടൈപ്പ് ചെയ്യുമ്പോൾ തന്നെ അവർക്ക് വിവിധ വിഷയങ്ങൾക്ക് ലഭിച്ച മാർക്കുകൾ സ്വമേധയാ രേഖപ്പെടുത്തപ്പെടും. പുനർമൂല്യനിർണയം വഴിയോ മറ്റോ മാർക്കുകൾക്ക് മാറ്റം വന്നാൽ രജിസ്‌ട്രേഷൻ അവസാനിക്കുന്നതിന് മുൻപായി തിരുത്തുകൾ വരുത്തുവാൻ സാധിക്കും.
പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോർട്ട്‌സ് ക്വോട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുളള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അവസാന തീയതി ജൂൺ 3. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in സന്ദർശിക്കുക.
കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോർട്ട്‌സ് ക്വോട്ട പ്രവേശനങ്ങൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. സ്‌പോർട്‌സ് ക്വോട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയിലെ സ്‌പോർട്ട്‌സ് കോളത്തിന് നേരെ 'യെസ് ' എന്ന് രേഖപ്പെടുത്തണം. സ്‌പോർട്ട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്‌പോർട്ട്‌സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുവാനും കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കുവാനും ഉള്ള വിശാദാംശങ്ങൾ പിന്നീട് നൽകും.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കണം. ഡിമാൻഡ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല.