sunny

ചണ്ഡിഗഡ് : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പഞ്ചാബിലെ ഗുരുദാസ്‌പുർ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ വാഹനവ്യൂഹം കൂട്ടിയിടിച്ചു. അപകടത്തിൽ നിന്ന് അദ്ഭുതകരമായി സണ്ണി ഡിയോൾ രക്ഷപ്പെട്ടു.

ഫത്തേഗഡ് ചുരിയാനിലേക്ക് പോവുകയായിരുന്ന വാഹനവ്യൂഹം സൊഹൽ ഗ്രാമത്തിൽ എത്തിയപ്പോഴായിരുന്നു അപകടം. സണ്ണി സഞ്ചരിച്ച എസ്.യു.വിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. നാല് വാഹനങ്ങളാണ് കൂട്ടിയിടിയിൽപ്പെട്ടത്. ഇതിലൊന്ന് ഗ്രാമവാസിയുടേതാണ്.

എന്നാൽ, വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും അപകടത്തിൽ സണ്ണി ഉൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ല.

ഗുരുദാസ്‌പുരിൽ സണ്ണി ഡിയോളും സിറ്റിംഗ് എം.പി കോൺഗ്രസിന്റെ സുനിൽ ഝക്കറും തമ്മിലാണ് മത്സരം.