കൊല്ലം: വധഭീഷണി നേരിടുന്നതിനാൽ രഞ്ജിത്ത് ജോൺസന്റെ ഭാര്യ ജെസി താമസിക്കുന്നത് അജ്ഞാത കേന്ദ്രത്തിൽ.
' അവനെ കൊന്നു, അടുത്തത് നീയാണ് ' കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വച്ച് ജെസിയെ കണ്ടപ്പോൾ ആദ്യ ഭർത്താവ് പാമ്പ് മനോജ് ഭീഷണിപ്പെടുത്തിയത് ഇങ്ങനെയാണ്. കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷി ആയിരുന്ന ജെസി പാമ്പ് മനോജിന് അനുകൂലമായി മൊഴി പറയാൻ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. പക്ഷേ കോടതിയിൽ മനോജിനും ഗുണ്ടാ സംഘത്തിനുമെതിരെ ജെസി ശക്തമായ മൊഴി നൽകി. അതാണ് ഭീഷണി ശക്തമാകാൻ കാരണമെന്നും ജെസി പറയുന്നു. ജെസി സമ്മാനമായി നൽകിയ ടീഷർട്ടാണ് രഞ്ജിത്ത് ജോൺസൺ കൊല്ലപ്പെടുമ്പോൾ ധരിച്ചിരുന്നത്.