news

1. തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണം തേടുമെന്ന് ധമന്ത്രി തോമസ് ഐസക്. ആരുടെയും കിടപ്പാടം നഷ്ടപ്പെടരുത് എന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നും പ്രതികരണം. റവന്യൂ മന്ത്രിയും റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിന് പിന്നില്‍ ബാങ്കിന്റെ സമ്മര്‍ദ്ദമെന്ന് ഗൃഹനാഥനായ ചന്ദ്രന്‍.

2. വീട് വിറ്റ് വായ്പ കുടിശിക തിരിച്ചടയ്ക്കാന്‍ ബാങ്ക് സമ്മതിച്ചില്ലെന്നും പിതാവിന്റെ വെളിപ്പെടുത്തല്‍. നെയ്യാറ്റിന്‍കര കാനറ ബാങ്കിന് മുന്നിലും മാരായിമുട്ടത്തെ വീടിനും മുന്നിലും നാട്ടുകാരുടെ പ്രതിഷേധം. ജപ്തി ഭീഷണിയെ തുടര്‍ന്നാണ് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 19 വയസുള്ള മകള്‍ വൈഷ്ണവി മരിച്ചു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലേഖയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര കാനറാബാങ്ക് ശാഖയില്‍ നിന്ന് ഇവര്‍ 5ലക്ഷം രൂപ വായ്പ എടുത്തത് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ്.

3. അതേസമയം, സംഭവത്തില്‍ വിശദീകരണവുമയി കാനറ ബാങ്ക് അധികൃതര്‍. കേസ് എടുത്തതത്, വായ്പ തിരിച്ചടവ് മുടങ്ങിയതോടെ . വായ്പാ തിരിച്ചടവിനായി കുടുംബം കൂടുതല്‍ സമയം ചോദിച്ചിരുന്നു. അനുദിച്ച സമയം ഇന്ന് അവസാനിച്ചു എന്നും ബാങ്ക് അധികൃതര്‍. ലേഖയുടെ ഭര്‍ത്താവിന്റെ വിദേശത്തുള്ള ജോലി നഷ്ട്ടപ്പെട്ടതോടെ കുടുബം പ്രതിസന്ധിയില്‍ ആയിരുന്നു. ജപ്തി നോട്ടീസ് വന്നതു മുതല്‍ അമ്മയും മകളും കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന് ബന്ധുക്കളും പറയുന്നു. ഭൂമി വിറ്റ് വായ്പ തിരിച്ച് അടയ്ക്കാന്‍ ശ്രമിച്ചു എങ്കിലും അതും പരാജയപ്പെട്ടതോടെ ആയിരുന്നു ആത്മഹത്യ

4. കാലവര്‍ഷം ഇത്തവണ ജൂണ്‍ നാലോടെ കേരളത്തില്‍ എത്തും. കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റേതാണ് പ്രവചനം. സാധാരണ ലഭിക്കുന്നതിലും കുറവ് മഴയാവും ഇത്തവണ ലഭിക്കുക. 93 ശതമാനം മഴ മാത്രമായിരിക്കും ഇത്തവണ ലഭിക്കുത്. 96 മുതല്‍ 104 ശതമാനം വരെയാണ് സാധാരണ കേരളത്തിന് ലഭിക്കുന്ന മഴയുടെ കണക്ക്.


5. ഇന്ത്യയില്‍ മണ്‍സൂണ്‍ മഴക്കാലം ആദ്യം എത്തുന്നത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. മെയ് 22 മുതല്‍ മണ്‍സൂണ്‍ മഴ ആരംഭിക്കും. ഇന്ത്യയുടെ കിഴക്ക്, വടക്ക് കിഴക്ക്, മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് മഴ മാത്രമായിരിക്കും ലഭിക്കുക.

6. പെരിയ ഇരട്ട കൊലപാതക കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ക്കും ജാമ്യം. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കി ഹോസ്ദുര്‍ഗ് കോടതി. 25000 രൂപയും കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തില്‍ ആണ് ഇരുവരെയും വിട്ടയച്ചത്. ഏത് സമയത്തും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നും കോടതി നിര്‍ദ്ദേശിച്ചു

7. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല എങ്കിലും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നും തെളിവ് നശിപ്പിച്ചു എന്നും ആണ് ഇരുവര്‍ക്കും എതിരായ കുറ്റം. ഇന്ത്യന്‍ ശിക്ഷാ നിയമം 201,212 വകുപ്പുകള്‍ ആണ് ഇവര്‍ക്ക് എതിരെ ചുമത്തി ഇരിക്കുന്നത്. ഫെബ്രുവരി 17ന് രാത്രി എട്ട് മണിയോടെ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്

8. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ജയസാധ്യതയില്‍ ആശങ്ക അറിയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് തിരിച്ചടി ആയേക്കും. ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചേക്കാം. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്ക് പോയി. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്നും കെ.പി.സി.സി നേതൃയോഗത്തില്‍ ടി.എന്‍ പ്രതാപന്‍

9. തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും വിജയം ഉറപ്പെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന് അനുകൂലമായി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും പരാതി ഇല്ല. കോണ്‍ഗ്രസിന് എതിരായി ഒരു അടിയൊഴുക്കും നടന്നിട്ടില്ല. പരമ്പരാഗത വോട്ടുകള്‍ക്ക് അപ്പുറം വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

10. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ വിശദീകരണം തേടി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും വിശദീകരണം നല്‍കണം. ഈ മാസം 17ന് അകം വിശദീകരണം നല്‍കാന്‍ ആണ് നിര്‍ദ്ദേശം. അതേസമയം, പോസ്റ്റല്‍ ബാലറ്റ് തിരിമറി ആരോപണത്തില്‍ അന്വേഷണം വേണം എന്ന് പ്രതപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് വിശദീകരണം തേടി. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇന്റലിജന്‍സ് എഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

11. വോട്ട് എണ്ണുന്ന ദിവസം 8 മണിവരെ പോസ്റ്റല്‍ വോട്ട് നല്‍കാം എന്നിരിക്കെ ഇനിയും മടങ്ങി എത്താത്ത പോസ്റ്റല്‍ ബാലറ്റുകള്‍ മടക്കി വിളിച്ച് പുതിയ ബാലറ്റ് പേപ്പറുകള്‍ നല്‍കണം എന്നും ഹര്‍ജിയില്‍ ആവശ്യം ഉണ്ട്. നോഡല്‍ ഓഫീസറെ നിയമിച്ചത് നിയമപരം എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. അതിനിടെ, പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടും. ഇത് സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് നാളെ നല്‍കും എന്ന് വിവരം. അന്തിമ റിപ്പോര്‍ട്ട് നാളെ നല്‍കണം എന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം.