rahul-gandhi

ഭോപാൽ: 'മഴയും മേഘങ്ങളുമുണ്ടെങ്കിൽ ഇന്ത്യൻ വിമാനങ്ങൾക്കു പാകിസ്ഥാന്റെ റഡാർ കണ്ണുകളിൽപ്പെടാതെ പറക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘസിദ്ധാന്തത്തെ പരിഹസിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.

'മോശം കാലാവസ്ഥയിൽ ഇന്ത്യൻ വിമാനങ്ങൾ പാക് റഡാറിൽ പതിയില്ലെന്നാണു മോദി ജീ വ്യോമസേന മേധാവിയോടും മുതിർന്ന ഉദ്യോഗസ്ഥരോടും പറഞ്ഞത്. മോദി ജീ ഇന്ത്യയിൽ എപ്പോഴെല്ലാം മഴ പെയ്യുന്നോ, അപ്പോഴൊക്കെ വിമാനങ്ങൾ റഡാറിൽ നിന്നും മാഞ്ഞുപോകാറുണ്ടോ'

മോദി ജീ നിങ്ങൾ സംസാരിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾക്കു വല്ല ധാരണയുണ്ടോ? ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചു നിങ്ങൾക്കു എന്തെങ്കിലും അറിയാമോ? കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്കു സാധിച്ചോ? – രാഹുൽ പരിഹസിച്ചു. മദ്ധ്യപ്രദേശിലെ നീമച്ചിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ കളിയാക്കൽ.
'കഴിഞ്ഞ അഞ്ചുവർഷം നടപ്പിലാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ മാത്രമാണ് മോദി ജനങ്ങൾക്കു നൽകിയത്. മേഘങ്ങൾ കാരണം ജനങ്ങളുടെ റഡാറിനു മുകളിൽ ഇതൊന്നും എത്തില്ലെന്നാണ് അദ്ദേഹം കരുതുന്നത്'– മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പരിഹസിച്ചു.