വിവാഹ നിശ്ചയം കഴിഞ്ഞ കമിതാക്കൾ ഭക്ഷണം കഴിക്കാൻ കള്ളുഷാപ്പിൽ എത്തുന്നതാണ് ഈ ആഴ്ചത്തെ ഒാ മെെ ഗോഡിന്റെ എപ്പിസോഡ്. ആ സമയം പരിക്കേറ്റ് ചോരപുരണ്ട വസ്ത്രം ധരിച്ച് ഒരാൾ അവിടെയത്തുന്നതും പിന്നീട് അവിടെ സംഭവിക്കുന്നതും ചിരിയുണർത്തുന്നു.
പെൺകുട്ടി ഭക്ഷണം കഴിക്കുന്നതിന് അരികെ അയാൾ ഇരിക്കുകയും പെൺകുട്ടിയെ ശല്യം ചെയ്യുകയും ചെയ്യുന്നു. കാമുകൻ ഒന്നും ചെയ്യാതിരിക്കുന്നത് കണ്ട് ഗത്യന്തരമില്ലാതെ അവസാനം പെൺകുട്ടി പ്രതികരിക്കുന്നതും ചിരിയുടെ പൂരം തീർക്കുന്നു