peroor-renjith-murder
peroor renjith murder

..

2018 ആഗസ്റ്റ് 15 ഉച്ചയ്‌ക്ക് 2.30ന് കൊറ്റങ്കരയിലെ രഞ്ജിത്തിന്റെ വീട്ടിൽ കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, വിഷ്‌ണു എന്നിവർ പ്രാവിനെ വാങ്ങാനെന്ന വ്യാജേനെ എത്തി. മദ്യം കഴിക്കാനായി ഇവരുടെ കാറിലേക്ക് രഞ്ജിത്തിനെ ക്ഷണിച്ചു. കാർ നീങ്ങിയപ്പോൾ ക്വട്ടേഷനെന്ന് വെളിപ്പെടുത്തി മൂവരും ചേർന്ന് രഞ്ജിത്തിനെ കീഴ്പെടുത്തി മർദ്ദിച്ചു.

വൈകിട്ട് പോളച്ചിറ ഏലായിലെത്തിച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ച് വാരിയെല്ലുകൾ തകർത്തു. കണ്ണ് ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി.

ആഗസ്റ്റ് 16 ന് പുലർച്ചെ കാറിൽ നാഗർകോവിലിന് സമീപത്തെ സമത്വപുരത്ത് ക്വാറി വേസ്റ്റുകൾ നിക്ഷേപിക്കുന്ന സ്ഥലത്ത് എത്തി. ഇവിടെ മൃതദേഹം കുഴിച്ച് മൂടി മടങ്ങി.

ആഗസ്റ്റ് 20 ന് രഞ്ജിത്തിന്റെ അമ്മ ട്രീസ മകനെ കാണാനില്ലെന്ന് കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.

 സെപ്റ്റംബർ 5ന് കൈതപ്പുഴ ഉണ്ണി, വിനേഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ.

 7ന് പുലർച്ചെ കൈതപ്പുഴ ഉണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയ്‌ക്ക് ഒന്നിന് സമത്വ പുരത്ത് നിന്ന് രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. അന്ന് തന്നെ വിനേഷിനെയും അറസ്റ്റ് ചെയ്തു.


 വിഷ്‌ണുവിനെ 13നും റിയാസിനെ 17നും പാമ്പ് മനോജ്, കാട്ടുണ്ണി, കുക്കു പ്രണവ് എന്നിവരെ പോണ്ടിച്ചേരിയിലെ ഒളിവിടത്ത് നിന്ന് 22നും പിടികൂടി. 28ന് അജിംഷാ അറസ്റ്റിലായി

 ആദ്യ പ്രതി അറസ്റ്റിലായി 82-)ം ദിവസം കുറ്റപത്രം സമർപ്പിച്ചു.

 ഫെബ്രുവരി 13ന് വിചാരണ ആരംഭിച്ചു.മെയ് മൂന്നിന് വിചാരണ പൂർത്തിയായി.

......................................................................................................................

 അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന

മികച്ച അന്വേഷണത്തിലൂടെ കേസ് തെളിയിച്ച എസ്.ഐ വി.അനിൽകുമാറിനെ അപായപ്പെടുത്താൻ പ്രതികൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഗൂഢാലോചന നടത്തി. ഇതേകുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതിന് പിന്നാലെ അനിലിന്റെ സുരക്ഷയ്ക്ക് ഗൺമാനെ നിയോഗിച്ചു. 82-ാം ദിവസം കുറ്റപത്രം നൽകി പ്രതികളുടെ സ്വാഭാവിക ജാമ്യം ഒഴിവാക്കിയതും അനിലിന്റെ മികവായിരുന്നു.