worldcup

ല​ണ്ട​ൻ​:​ ​ഐ.​പി.​എ​ൽ​ ​പൂ​ര​ത്തി​ന് ​കൊ​ടി​യി​റ​ങ്ങി​യ​തോ​ടെ​ ​ഇ​നി​ ​ക്രി​ക്ക​റ്റ് ​ലോ​ക​ത്തി​ന്റെ​ ​ശ്ര​ദ്ധ​യ​ത്ര​യും​ ​ഈ​മാ​സം​ ​അ​വ​സാ​നം​ ​തു​ട​ങ്ങു​ന്ന​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പി​ലേ​ക്കാ​യി.​ ​മേയ് 30ന്​ ​ഇം​ഗ്ല​ണ്ടി​ൽ​ ​ലോ​ക​ക​പ്പി​ന് ​തു​ട​ക്ക​മാ​കും.​ ​ലോ​ക​ക​പ്പ് ​മു​ന്നി​ൽ​ ​ക​ണ്ട് ​ടീ​മു​ക​ൾ​ ​എ​ല്ലാം​ ​ക​ടു​ത്ത​ ​പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് ​ക​ട​ന്നു.​ ​

ഇ​ന്ത്യ​ ​ഒ​ഴി​കെ​യു​ള്ള​ ​ഭൂ​രി​ഭാ​ഗം​ ​ടീ​മും​ ​പ​രി​ശീ​ല​ന​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ളി​ച്ചു​ ​തു​ട​ങ്ങി.​ ​ഐ.​പി.​എ​ൽ​ ​തി​ര​ക്കി​ലാ​യി​രു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ടീ​മം​ഗ​ങ്ങ​ൾ​ ​ഉ​ട​ൻ​ ​ത​ന്നെ​ ​ലോ​ക​ക​പ്പി​നാ​യി​ ​പ​രി​ശീ​ല​നം​ ​തു​ട​ങ്ങും.​ ​പ​ത്ത് ​ടീ​മു​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​ലോ​ക​ക​പ്പി​ൽ​ ​മാ​റ്രു​ര​യ്ക്കു​ന്ന​ത്.​ മേ​യ് 30​ ​ന് ​ഇം​ഗ്ല​ണ്ടി​ലെ​ ​ഓ​വ​ൽ​ ​ഗ്രൗ​ണ്ടി​ൽ​ ​ഇം​ഗ്ല​ണ്ടും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യും​ ​ത​മ്മി​ലാണ് ആദ്യ മത്സരം. ​ആ​സ്ട്രേ​ലി​യ​യാ​ണ് ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​ർ.​ ​റൗ​ണ്ട്​ ​റോ​​​ബി​​​ൻ​​​ ​​​ലീ​​​ഗ് ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ​​​പ്രാ​​​ഥ​​​മി​​​ക​​​ ​​​റൗ​​​ണ്ട് ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ.​​​ 11​ ​വേ​ദി​ക​ളി​ലാ​യാ​ണ് ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ത്.​ ​ജൂ​ലാ​യ് 14​ന് ​ലോ​ഡ്സി​ലാ​ണ് ​ഫൈ​ന​ൽ​.
പ്രതീ​ക്ഷ​യോ​ടെ​ ​ഇ​ന്ത്യ
ഐ.​പി.​എ​ൽ​ ​ക​ളി​ച്ച​തി​ന്റെ​ ​ക്ഷീ​ണം​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ക്കു​ണ്ടാ​കു​മോ​യെ​ന്ന​താ​ണ് ​മൂ​ന്നാം​ ​ലോ​ക​ക​പ്പ് ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​ ​ടീം​ ​ഇ​ന്ത്യ​യു​ടെ​ ​പ്ര​ധാ​ന​ ​ത​ല​വേ​ദ​ന.​ ​മി​ക​ച്ച​ ​ബാറ്റ്സ്മാ​ൻ​മാ​രും​ ​ബൗ​ള​ർ​മാ​രു​മു​ള്ള​ ​സ​ന്തു​ലി​ത​ ​ടീ​മാ​ണ് ​ഇ​ന്ത്യ​യു​ടേ​ത്.​ ​ബാറ്റിം​ഗി​ലെ​ ​നാ​ലാം​ ​ന​മ്പ​റാ​ണ് ​ത​ല​വേ​ദ​ന.​ ​അ​മ്പാ​ട്ടി​ ​റാ​യ്ഡു​വി​നെ​യും​ ​റി​ഷ​ഭ് ​പ​ന്തി​നെ​യും​ ​മ​റി​ക​ട​ന്ന് ​ഈ​ ​പൊ​സി​ഷ​നി​ൽ​ ​അ​വ​സ​രം​ ​കി​ട്ടി​യ​ത് ​വി​ജ​യ് ​ശ​ങ്ക​റി​നാ​ണ്.​ ​എ​ന്നാ​ൽ​ ​ഐ.​പി.​എ​ല്ലി​ൽ​ ​വി​ജ​യ് ​പ​രാ​ജ​യ​പ്പെ​ട്ട​ത് ​ഇ​ന്ത്യ​യു​ടെ​ ​ച​ങ്കി​ടി​പ്പ് ​കൂ​ട്ടു​ന്നു​ണ്ട്.​ ​ഫോ​മി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​കെ.​എ​ൽ​ ​രാ​ഹു​ലി​നെ​ ​ഈ​ ​സ്ഥാ​ന​ത്ത് ​പ​രീ​ക്ഷി​ക്കാ​ൻ​ ​സാ​ധ്യ​ത​യേ​റെ​യാ​ണ്.​ ​ഓ​പ്പ​ണ​ർ​മാ​രി​ൽ​ ​ധ​വാ​ൻ​ ​ഫോ​മി​ലാ​ണ്.​ ​അ​തേ​സ​മ​യം​ ​ഐ.​പി.​എ​ല്ലി​ൽ​ ​രോ​ഹി​തി​ന് ​വേ​ണ്ട​ത്ര​ ​തി​ള​ങ്ങാ​നാ​യി​ല്ല.​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​ടീം​ ​ഐ.​പി.​എ​ല്ലി​ൽ​ ​പ​രാ​ജ​യ​മാ​യി​രു​ന്നെ​ങ്കി​ലും​ ​ബാ​റ്റിം​ഗി​ൽ​ ​ഇ​ന്ത്യ​ൻ​ ​നാ​യ​ക​ൻ​ ​മു​ന്നി​ൽ​ ​ത​ന്നെ​യാ​യി​രു​ന്നു.
ബൗ​ളിം​ഗി​ൽ​ ​ജ​സ്പ്രീ​ത് ​ബും​റ​യു​ടെ​ ​സാ​ന്നി​ധ്യം​ ​ന​ൽ​കു​ന്ന​ ​ആ​ത്മ​ ​വി​ശ്വാ​സം​ ​ചി​ല്ല​റ​യ​ല്ല.​ ​സ്പി​ന്ന​ർ​മാ​രാ​യ​ ​കു​ൽ​ദീ​പും​ ​ച​ഹാ​റും​ ​ഐ.​പി.​എ​ല്ലി​ൽ​ ​നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​ഇം​ഗ്ല​ണ്ടി​ൽ​ ​മി​ക​വി​ലേ​ക്ക് ​തി​രി​ച്ചെ​ത്തു​മെ​ന്ന​ ​ശു​ഭാ​പ്തി​ ​വി​ശ്വാ​സ​ത്തി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​മാ​നേ​ജ്മെ​ന്റ്.

മികച്ച ടീമാണ് ഇന്ത്യയുടേത്. ചാമ്പ്യൻമാരാകാമെന്ന് തന്നെയാണ് പ്രതീക്ഷ.ഏത് ടീമിനെയും തകർക്കാനുള്ള ശക്തി നമ്മുക്കുണ്ട്.

രവി ശാസ്ത്രി

ഇന്ത്യൻ കോച്ച്