sandeep

തിരുവനന്തപുരം: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരം സന്ദീപ് വാര്യർ ഇടം നേടി. കേരളത്തിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത സന്ദീപ് ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനായി കിട്ടിയ അവസരം നന്നായി മുതലാക്കുകയും ചെയ്തു. മേയ് 25ന് തുടങ്ങുന്ന ഇന്ത്യ എ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ 5 ഏകദിനങ്ങളും 2 ടെസ്റ്ര് മത്സരങ്ങളുമാണുള്ളത്.