ഉജ്ജൈൻ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയുടെ മാതാപിതാക്കളെ താൻ ഒരിക്കലും അപമാനിക്കില്ലെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജൈനിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ആരോടും വെറുപ്പില്ലെന്നും എന്നാൽ തന്റെ പിതാവിനെ നരേന്ദ്ര മോദി അപമാനിക്കുകയാണ് ചെയ്യുന്നത്. എന്റെ മുത്തച്ഛനെക്കുറിച്ചും മുത്തശ്ശിയെക്കുറിച്ചും മോദി സംസാരിക്കുന്നു. തനിക്കൊരിക്കലും മോദിയുടെ മാതാപിതാക്കളെ അപമാനിക്കാൻ കഴിയില്ല, കാരണം താനൊരു ആർ.എസ്.എസുകാരനോ ബി.ജെ.പിക്കാരനോ അല്ല കോൺഗ്രസുകാരനാണെന്നും രാഹുൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. രാഹുൽ രാജീവ് ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരനായാണ് ജീവിതം അവസാനിപ്പിച്ചെതെന്ന് മോദി പറഞ്ഞിരുന്നു.