കരസേനയിലെ സോൾജ്യർ ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട്ചെയ്യുന്നു. 100 ഒഴിവുകളുണ്ട്. വുമൺ മിലിറ്ററി പൊലീസ് എന്ന പുതിയ വിഭാഗത്തിലാണ് ഇവർക്ക് നിയമനംനൽകുക. അവിവാഹിതരായ സ്ത്രീകൾ, കുട്ടികളില്ലാത്ത വിധവകൾ, വിവാഹമോചിതർ എന്നിവർക്ക് അപേക്ഷിക്കാം.
സർവീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകൾക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാം.ഇവർ പുനർവിവാഹം നടത്തിയിരിക്കരുത്.
അപേക്ഷ അയച്ചതിനുശേഷമോ 33 ആഴ്ചത്തെ പരിശീലനകാലയളവിനിടയിലോ വിവാഹംകഴിക്കാൻ അനുവാദമില്ല. ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ അംബാല, ലഖ്നൗ, ജബൽപുർ, ബെംഗളൂരു, ഷില്ലോങ് എന്നിവിടങ്ങളിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലി മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്. റിക്രൂട്ട്മെന്റ് റാലിയിൽ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാകും.
യോഗ്യത: 45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി./ തത്തുല്യം. പരീക്ഷയിലെ എല്ലാ വിഷയങ്ങളിലും ചുരുങ്ങിയത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. നിർദിഷ്ട ശാരീരിക യോഗ്യത ഉണ്ടാവണം. അവസാന തീയതി: ജൂൺ എട്ട്.ഓൺലൈൻ അപേക്ഷയ്ക്കും റിക്രൂട്ടമെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും http://www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്ത്യൻ നാവികസേനയിൽ സെയിലർ
ഇന്ത്യൻ നാവികസേനയിൽ സെയിലർ (മ്യുസീഷ്യൻ) തസ്തികയിൽ അവിവാഹിതരായ പുരുഷന്മാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത മെട്രിക്കുലേഷനും മ്യൂസിക്കിൽ നിർദേശിക്കുന്ന പരിചയവും വേണം. 1994 ഒക്ടോബർ ഒന്നിനും 2002 സെപ്തംബർ 30നും ഇടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ.
പ്രാഥമിക സ്ക്രീനിംഗ്, അവസാന സ്ക്രീനിംഗ്, കായിക പരിശോധന, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ഉയരത്തിന് ആനുപാതികമാകണം. നെഞ്ച് കുറഞ്ഞത് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം.www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 19.
ചാർജ്മേൻ
ഇന്ത്യൻ നാവികസേനയിൽ മെക്കാനിക്ക് (ചാർജ്മേൻ)103 , ചാർജ്മേൻ (അമ്യൂണിഷൻ ആൻഡ് എക്സ്പ്ളോസീവ് ) 69 എന്നിങ്ങനെ ഒഴിവുണ്ട്.
ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ
ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്കിൽ 5 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് റിസ്ക് ആൻഡ് കംപ്ലയൻസ് ഓഫീസർ, ഡി.ജി.എം ഇൻഫർമേഷൻ സെക്യൂരിറ്റി, ചീഫ് മാനേജർ സ്ട്രാറ്റജി, സീനിയർ മാനേജർ സ്ട്രാറ്റജി, ഇന്ത്യൻ നാഷണൽ ഓംബുഡ്സ്മാൻ എന്നീ തസ്തികയിലാണ് ഒഴിവുകളുള്ളത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.ippbonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18.
സിമന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ
സിമന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ മാനേജർ, എൻജിനിയർ, ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്.മാനേജർ പ്രൊഡക്ഷൻ1, മെക്കാനിക്കൽ 1, ഡെപ്യൂട്ടി മാനേജർ മെക്കാനിക്കൽ 2, ഇലക്ട്രിക്കൽ 1, മെറ്റീരിയൽ മാനേജ്മെന്റ്, 1, മാർക്കറ്റിംഗ് 1, എൻജിനിയർ 3, ഓഫീസർ(എച്ച്ആർ
) 3, ഓഫീസർ (മാർക്കറ്റിംഗ്)3, എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ Cement Corp of India Ltd. V, SCOPE COMPLEX, 7, LODHI ROAD, New Delhi, Delhi 110003 എന്ന വിലാസത്തിൽ മേയ് 24നകം ലഭിക്കണം.
കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷനിൽ
കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി, ഫിനാൻസ് മാനേജർ ഒഴിവുണ്ട്. കമ്പനി സെക്രട്ടറി യോഗ്യത: ബിരുദം,എസിഎസ്. നിയമബിരുദം. ഒരു വർഷത്തെ തൊഴിൽ പരിചയം. ഫിനൻസ് മാനേജർ യോഗ്യത: ബിരുദം എഫ്സിഎ/എഫ്ഐസി ഡബ്ള്യുഎ/എംകോം ഒന്നാം ക്ളാസ് (ഫിനാൻസ് സ്പെഷ്യലൈസേഷൻ). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മേയ് 25. വിശദവിവരത്തിന് https://cashewcorporation.com
സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ്
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഗുജറാത്തിലെ സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസി.‐ഗ്രേഡ് ഒന്ന്, പ്രോജക്ട് അസി.‐ഗ്രേഡ് രണ്ട്, റിസർച്ച് അസോസിയറ്റ് ഗ്രേഡ് ഒന്ന് തസ്തികകളിൽ ഒമ്പത് ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിഎസ്സി, എംഎസ്സി, എംടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് വിവിധ തസ്തികകൾ. വാക് ഇൻ ഇന്റർവ്യു മേയ് 20ന്. വിശദവിവരത്തിന് https://www.csmcri.org.
കേരള കേന്ദ്ര സർവകലാശാലയിൽ
കേരള കേന്ദ്ര സർവകലാശാലയിൽ ഗ്രൂപ്പ് ബി-12, ഗ്രൂപ്പ് സി-55 തസ്തികകളിൽ ഒഴിവ്.അസിസ്റ്റന്റ് എൻജിനിയർ, സെക്യൂരിറ്റി ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ അസിസ്റ്റന്റ്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, സെക്യൂരി ഇൻസ്പെക്ടർ, ടെക്നിക്കൽ അസിസ്റ്റന്റ് , എൽ.ഡി.സി , നഴ്സിംഗ് ഓഫീസർ, ഹിന്ദി ട്രാൻസലേറ്റർ, ഫാർമസിസ്റ്റ്, ഹിന്ദി ടൈപ്പിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്.അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 22. വിശദവിവരങ്ങൾക്ക്: https://www.cukerala.ac.in/
കാൻ ഫിൻ ഹോംസ് ലിമിറ്റഡിൽ
കനറാ ബാങ്കിന്റെ ഹൗസിംഗ് ഫിനാൻസ് കമ്പനിയായ കാൻ ഫിൻ ഹോംസ് ലിമിറ്റഡിൽ മാനേജർ തസ്തികയിൽ 30 ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. പ്രായം 25‐35.https://www.canfinhomes.com/career വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 18 വൈകിട്ട് അഞ്ച്. വിശദവിവരം വെബ്സൈറ്റിൽ.കാൻ ഫിൻ ഹോംസ് ലിമിറ്റഡിൽ ജൂനിയർ ഓഫീസർ 100 ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത ബിരുദം. ഡാറ്റ എൻട്രി/ കംപ്യൂട്ടർ അപ്ലിക്കേഷൻ അഭിലഷണീയം. പ്രായം 21‐30. ഒരുവർഷത്തേക്കാണ് ആദ്യം നിയമനം നൽകുക. പിന്നീട് തൊഴിലിലുള്ള പ്രകടനം പരിശോധിച്ച് നീട്ടി നൽകും. സീനിയർ മാനേജർ(ഇൻസ്പക്ഷൻ ആൻഡ് ഓഡിറ്റ്) 10 ഒഴിവ്. കരാർ നിയമനമാണ്. ബാങ്കിൽനിന്നൊ ധനകാര്യ സ്ഥാപനങ്ങളിൽനിന്നെ സീനീയർമാനേജർ (സ്കെയിൽ മൂന്ന്) തസ്തികയിൽ കുറയാതെ രണ്ട് വർഷത്തിനുള്ളിൽ വിരമിച്ചവരാണ് അപേക്ഷിക്കേണ്ടത്. പ്രായം 62ൽ കവിയരുത്.https://www.canfinhomes.com/careerവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 18.
ഗെയ്ൽ ഇന്ത്യ ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല പ്രകൃതി വാതക ഉൽപ്പാദന-വിതരണ കമ്പനിയായ ഗെയ്ൽ (ഇന്ത്യ) ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ( 2 ) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 45.അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലായ് 18. വിശദവിവരങ്ങൾക്ക്: www.gailonline.com.