ഇരുമ്പിനാൽ സമ്പുഷ്ടമായ ജീരകം ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഔഷധവുമാണ്. പ്രതിരോധശേഷി നൽകുന്നു. മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്രാമിൻ സി, എ, ഇ ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാൻ ശക്തിയുണ്ട്. ദഹനം ശക്തിപ്പെടുത്തുന്നു. വെറുംവയറ്റിൽ കഴിക്കുന്നത് ഗ്യാസും അസിഡിറ്റിയും ശമിപ്പിക്കും.
വിളർച്ച പരിഹരിക്കും. ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിക്കും. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം ഉറപ്പുവരുത്തുന്നു. ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും സഹായിക്കുന്നു.
അർബുദത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ ജീരകത്തിലുണ്ട്. ജലദോഷം, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്കും ഔഷധമാണിത്. ആന്റിഫംഗൽ ഗുണങ്ങളുമുണ്ട്. എൻസൈമുകൾ ദഹനം വേഗത്തിലാക്കും. നാരുകൾ ദഹനപ്രക്രിയ സുഗമമാക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കും. ഗർഭിണികളുടെയും പാലൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും മികച്ചത്. ജീരകം ചർമത്തിന് തിളക്കം നൽകും, ചുളിവുകൾ അകറ്റും പ്രായമേറുമ്പോഴുള്ള പാടുകൾ നീക്കും. മുഖചർമ്മത്തിന്റെ ഇലാസ്തിക നിലനിറുത്തും. മുഖക്കുരുവും പാടുകളും അകറ്റും.