മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പദ്ധതികളിൽ വിജയം, കായിക മത്സരങ്ങളിൽ നേട്ടം, ദേവാലയ ദർശനം നടത്തും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വ്യാപാര പുരോഗതി, യാത്രയിൽ സൂക്ഷിക്കണം, മേലധികാരികളിൽ നിന്ന് സഹായം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രവർത്തന വിജയം, യുക്തമായ നിലപാട് ഉണ്ടാകും, ചെലവ് നിയന്ത്രണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ സ്നേഹബന്ധങ്ങൾ, അന്യരെ സഹായിക്കും. കാര്യവിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉപരിപഠനത്തിന് അവസരം. പുതിയ പദ്ധതികൾ ഉണ്ടാകും, കാര്യങ്ങൾ ഫലപ്രദമാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ശുഭാപ്തിവിശ്വാസം വർദ്ധിക്കും, കാര്യതടസങ്ങൾ മാറും, പുതിയ പദ്ധതികൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തന പുരോഗതി, ഗുരുസ്ഥാനീയരുടെ അനുഗ്രഹം, കലാകായിക രംഗങ്ങളിൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രതിസന്ധികളെ അതിജീവിക്കും. സാമ്പത്തിക ക്ളേശം, സത്യാവസ്ഥകൾ ബോധിപ്പിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പക്ഷഭേദമില്ലാതെ പ്രവർത്തിക്കും. ജീവിത പങ്കാളിക്ക് നേട്ടം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അഭിപ്രായ സ്വാതന്ത്ര്യം, കഠിനാദ്ധ്വാനം വേണ്ടിവരും, ബന്ധങ്ങളിൽ അലോസരം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ലക്ഷ്യപ്രാപ്തി നേടും, അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്, വേണ്ടപ്പെട്ടവരുടെ വാക്കുകൾ സ്വീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
യാത്രകൾ ഫലപ്രദമാകും. ജാമ്യം നിൽക്കരുത്. ഔദ്യോഗിക ചുമതലകൾ വർദ്ധിക്കും.