infant-dead-body

തിരുവനന്തപുരം: ബാലരാമപുരത്തെ പനച്ചികോട് കനാലിൽ കവറിൽ കെട്ടിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.