mammootty-p-jayachandran

തനിക്ക് പാടാൻ അറിയാൻപാടില്ലെന്നയുള്ളൂ പാടില്ലാന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് നടൻ മമ്മൂട്ടി. ബഹ്‌റെനിൽ നടന്ന ഒരു സ്‌റ്റേജ് ഷോയിലായിരുന്നു മെഗാ സ്‌റ്റാറിന്റെ പ്രതികരണം. മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രനും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ജയചന്ദ്രന്റെ സിനിമാ ജീവിതത്തിലെ ആദ്യഗാനങ്ങൾ പാടുന്നതിനോടൊപ്പം അദ്ദേഹത്തെ കുറിച്ചുള്ള അനുഭവങ്ങളും മമ്മൂട്ടി പങ്കുവച്ചു.

'മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം ഞാൻ ആദ്യം കേൾക്കുന്നത് സ്കൂളിൽ പോകുമ്പോഴാണ്. എന്റെ ചെറിയമ്മയുടെ വീട് എറണാകുളം പദ്‌മ തിയേറ്ററിന്റെ തൊട്ടടുത്താണ്. ഒരുദിവസം ഞാൻ പദ്‌മാ തിയേറ്റിൽ ഇരുന്ന് കളിത്തോഴൻ എന്ന സിനിമ കാണുകയാണ്. നസീർ സാറാണ് ആ പാട്ടു പാടുന്നത്. ഇതൊക്കെ ഞാൻ നിങ്ങളോട് രഹസ്യം പറയുകയാണ്. എനിക്ക് പാടാൻ അറിയില്ലാന്നേയുള്ളൂ, ഞാൻ പാടാറില്ലാന്ന് എവിടെയും പറഞ്ഞിട്ടില്ല. എനിക്കു പാട്ടുപാടാൻ അറിയില്ല. പക്ഷേ ഞാൻ പാടും. അതെന്റെ സ്വന്തം സന്തോഷത്തിനാണ്'- മമ്മൂട്ടി പറഞ്ഞു.

ഭാവഗായകനൊപ്പം പാട്ടുമൂളിയ മെഗാ സ്‌റ്റാറിന് വൻ കരഘോഷമാണ് കാണികൾ നൽകിയത്.