ശബരിമല: ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു വീണ്ടും എത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് പ്രതിഷേധക്കാർ സന്നിധാനത്ത് സംഘടിച്ചു. ഇതിനെ തുടർന്ന് പൊലീസും ജാഗ്രതയിലാണ്. ഇടവമാസ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ ഭക്തജനത്തിരക്ക് ശരാശരിയാണ്. യുവതി പ്രവേശന വിധി നിലനിൽക്കുന്നുവെങ്കിലും ഇത്തവണ അധികം പൊലീസിനെ വിന്യസിച്ചിട്ടില്ല.
അന്യസംസ്ഥാനക്കാരായ ഭക്തരുടെ എണ്ണവും കുറവാണ്. സ്വകാര്യവാഹനങ്ങൾ നേരത്തെതിനു സമാനമായി നിലയ്ക്കലിൽ തടയുന്നുണ്ട്. നിലയ്ക്കൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ വേണം പമ്പയിൽ എത്താൻ. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര ആരംഭിക്കുന്ന ഇടത്ത് വനിതാ പൊലീസിന്റെ പരിശോധനയുണ്ട്.
യുവതി പ്രവേശന വിധി നിലനിൽക്കുന്നുവെങ്കിലും ഇത്തവണ അധികം പൊലീസിനെ വിന്യസിച്ചിട്ടില്ല.