ശ്രീ നാരായണ ഗുരു മിഷന്റെ സജീവ പ്രവർത്തകനും, സാമൂഹ്യ പ്രവര്ത്തകനും ആയ വക്കം ജീ സരേഷ്‌കുമാറിനും നടിയും, നർത്തകിയും സാമൂഹ്യ പ്രവര്ത്തകയും ആയ ബീന പുഷ്‌കാസിനും ഈസ്റ്റ് ഹാമിലെ ശ്രീ നാരായണ ഗുരു മിഷൻ ഹാളിൽ വച്ച് ലണ്ടൻ സാഹിത്യ വേദി അവാർഡുകൾ നൽകി ആദരിച്ചു. ശ്രീ നാരായണ ഗുരു മിഷന്റെ ഭാരവാഹികളിൽ ഒരാളും, ട്രാസ്‌പോർട്ട് ആൻഡ് ജനറൽ വര്‌കെഴ്സ് യൂണിയന്റെ ( T&GWU ) കീഴിലുള്ള റിട്ടയേഡ് മെമ്പേഴ്സ് അസോസിയേഷൻ ഈസ്റ്റ് ലണ്ടൻ ബ്രാഞ്ച് പ്രസിഡന്റും, ഗായകനും, നടനും, സാമൂഹ്യപ്രവര്ത്തകനും ആയ വക്കം ജീ സരേഷ് കുമാറിന് പ്രശസ്ത ഗായകൻ JM രാജു പൊന്നാട അണിയിച്ചു ആദരിച്ചു.
കഴിഞ്ഞ 25 വർഷമായി ലണ്ടൻ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നടി, നർത്തകി, കോറിയോഗ്രാഫർ, സംഘാടക തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ബീന കഴിഞ്ഞ 12 വർഷമായി ശ്രീ നാരായണ ഗുരു മിഷൻ എക്സി: കമ്മിറ്റി, വിമൻസ് ഗ്രൂപ്പ്, ടചഏങ ആർട്സ് ആന്റ് കൾച്ചർ വിഭാഗം എന്നിവയിൽ പ്രവർത്തിക്കുന്നു. സൌതാളിൽ മലയാളം അധ്യാപികയായി പൊതു രംഗത്തേക്ക് വന്നു. SNGM ഹാളിലെ ചടങ്ങിൽ ലണ്ടനിലെ നടനും, നാടക സംവിധായകനും ആയ ശശി എസ് കുളമട ബീനയെ പൊന്നാട അണിയിച്ചാദരിച്ചു.