yatheesh-chandra-ips

ശബരിമല യുവതി പ്രവേശന വിവാദമുണ്ടായപ്പോൾ കൃത്യനിർവഹണം നടത്തിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ പഴികേട്ടത് അന്ന് സ്പെഷ്യൽ ഓഫീസറായി എത്തിയ യതീഷ് ചന്ദ്ര ഐ.പി എസ് ആയിരുന്നു. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്‌ണൻ അടക്കമുള്ളവർ യതീഷിനെതിരെ കടുത്ത വിമർശവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർക്കു നേരെ മുഷ്‌ടി ചുരുട്ടി രംഗത്തെത്തിയ പൊലീസിലെ ഈ യുവതുർക്കി ഇപ്പോഴിതാ തൃശൂർ പൂരത്തിൽ ആളാകെ മാറിയിരിക്കുകയാണ്.

പൂരമേളത്തിന്റെ ആവേശത്തിനൊപ്പം ആർപ്പോ വിളിക്കുന്ന തൃശ്ശൂർ കമ്മിഷണർ കൂടിയായ യതീഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മേളം കൊട്ടിക്കയറുമ്പോൾ ആവേശത്തിൽ രണ്ട് കൈകളുമുയർത്തി ജനാവലിയോട് 'പൊളിയല്ലേ'എന്നും യതീഷ് ചന്ദ്ര ചോദിക്കുന്നുണ്ട്.

വീഡിയോ കാണാം-