foni
നന്ദാവനം എ.ആർ ക്യാമ്പിൽ സംഘടിപ്പിക്കുന്ന ഉത്പന്നശേഖരണം ' ഒഡീഷയ്ക്കൊരു കൈത്താങ്ങ്

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോനി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്ന ഒഡീഷയിലെ ജനതയ്ക്കായി നന്ദാവനം എ.ആർ ക്യാമ്പിൽ സംഘടിപ്പിക്കുന്ന ഉത്പന്നശേഖരണം ' ഒഡീഷയ്ക്കൊരു കൈത്താങ്ങ് ' മന്ത്രി കടകംപള്ളി സുരേന്ദ്രന് ഐ.എം.എ തിരുവനന്തപുരത്തിന്റെ സംഭാവന ജില്ലാ പ്രസിഡന്റ് ഡോ . അനുപമ രാമചന്ദ്രനിൽ നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഡോ.ജോൺ പണിക്കർ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു, കെ.പി.ഒ .എ ജില്ലാ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ, സെക്രട്ടറി ആർ.അനിൽകുമാർ, എ.ആർ ക്യാമ്പ് കമാന്റന്റ് ടി.കെ.സഗുൽ, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡി.കെ.പൃഥ്വിരാജ്, വ്യാപാരി വ്യവസായി സമിതി പാളയം ഏര്യാ ട്രഷറർ സന്തോഷ്, മാനവീയം തെരുവിടം കൾച്ചറൽ സൊസൈറ്റി ബീന ആൽബർട്ട് തുടങ്ങിയവർ സമീപം.