mohanlal-mammootty

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും സിനിമകൾ മാത്രമല്ല താരങ്ങൾ പങ്കെടുക്കുന്ന ഓരോ ചടങ്ങും ആരാധകർക്ക് ആഘോഷമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു ആഘോഷത്തിലാണ് ഇരുവരുടെയും ആരാധകർ. നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹചടങ്ങിനെത്തിയതായിരുന്നു താരങ്ങൾ.

mohanlal-mammootty

തൂവെള്ള വസ്‌ത്രങ്ങളണിഞ്ഞെത്തിയ സൂപ്പർതാരങ്ങൾ കണ്ടുനിന്നവർക്കും വിരുന്നായി. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് മോഹൻലാൽ എത്തിയത്. വേദിയിലിരിക്കുന്ന താരങ്ങളെ പരിചയപ്പെടാൻ എത്തിയ കൊച്ചുകുട്ടിയോട് സംസാരിക്കാനും കൈകൊടുക്കാനും ഇരുവരും മറന്നില്ല. ചലച്ചിത്ര താരങ്ങളായ നമിത പ്രമോദും അപർണ്ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.

mohanlal-mammootty