kuhs
photo

ജൂൺ 25 മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ഫാം ഡി ഡിഗ്രി റഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് 27 മുതൽ ജൂൺ ആറു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105, രൂപ ഫൈനോടു കൂടി ജൂൺ പത്തു വരെയും 315 രൂപ സൂപ്പർ ഫൈനോടു കൂടി ജൂൺ പതിനൊന്നു വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

മേഴ്‌സി ചാൻസ് അപേക്ഷ


ഒന്നാം വർഷ ബി.ഫാം പരീക്ഷ മേഴ്‌സി ചാൻസ് ആയി എഴുതാൻ ആഗ്രഹിക്കുന്ന, 2010 ൽ പ്രവേശനം നേടിയ ബി.ഫാം വിദ്യാർത്ഥികൾ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പലിന് 17 നകം അപേക്ഷ നൽകണം. ഫാർമസി കോളേജ് പ്രിൻസിപ്പൽമാർ അപേക്ഷകൾ 20 നകം പരീക്ഷാ വിഭാഗത്തിൽ എത്തിക്കണം.

പരീക്ഷാ തീയതി


മൂന്നാം വർഷ ബി.ഫാം ഡിഗ്രി റഗുലർ,സപ്ലിമെന്ററി (2012 & 2010 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.