ശ്രീനാരായണ ഗുരുവിന്റെ ഗുരുവായ കുമ്മമ്പള്ളി ആശാന് ആരോഗ്യപ്രശ്നങ്ങൾ. ശിഷ്യനെ ഒന്നു കാണാൻ കുമ്മമ്പള്ളി ആഗ്രഹിക്കുന്നു. ഗുരുവിന്റെ ഇംഗിതമറിഞ്ഞ ശിഷ്യൻ എത്തുന്നു. കുറേനേരം സംസാരിച്ചിരിക്കുന്നു. ശിഷ്യന് എന്തു കൊടുക്കും. ആകെയുള്ളത് ഒരു വാഴക്കുല. അത് പഴുത്തിട്ടുമില്ല. പക്ഷേ കൊടുക്കാൻ നേരം കായ്കൾ പഴുത്തിരിക്കുന്നത് അതിശയിപ്പിക്കുന്നു. അരുവിപ്പുറത്ത് ആറ്റിലിറങ്ങിയ ഗുരുവിനെ കാണാതെ എല്ലാവരും പരിഭ്രമിക്കുന്നു. ആ സമയത്ത് ഗുരു അരുമാനൂരിൽ ഒരു വീട്ടിലെന്ന വാർത്തയുമറിയുന്നു. ഒരേസമയം പലേടത്ത് പ്രത്യക്ഷനാകുന്നു.