ബംഗളൂരു: കുഞ്ഞുവീഡിയോകളിലൂടെ പ്രശസ്തമായ ടിക് ടോക്, ഫേസ്ബുക്കിനെ പിന്നിലാക്കിയതായി റിപ്പോർട്ട്. ഇക്കൊല്ലം ആദ്യപകുതിയിൽ ലോകവ്യാപകമായി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്നാണ് സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട്. മൊത്തം ഡൗൺലോഡിന്റെ കണക്കെടുത്താൽ ഇതിൽ പകുതിയോളം ഇന്ത്യയിൽ നിന്നാണ്.
2019 ജനുവരി മുതൽ മാർച്ച് വരെ ലോകവ്യാപകമായി ടിക് ടോക് ഡൗൺലോഡ് ചെയ്തത് 1.88 കോടി പേർ. ഇതിൽ 47% ഡൗൺലോഡും ഇന്ത്യയിലാണ്. ഇതേ കാലയളവിൽ 1.76 കോടി പേരാണ് ഫേസ്ബുക്ക് ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇതിൽ 21% ഇന്ത്യയിൽ നിന്നാണ്.
കഴിഞ്ഞ വർഷം അവസാനപാദത്തിലെ കണക്കെടുത്താൽ ഫേസ്ബുക്കാണ് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ്. അതിൽ നിന്നു ടിക്ക് ടോക്കിലേക്കുള്ള മാറ്റം യുവാക്കളുടെ ഇടയിലും പുതുതായി ഈ മേഖലയിലേക്കെത്തുന്നവരുടെ ഇടയിലും ടിക്ടോക് ജനപ്രിയമാകുന്നു എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിൽ ആകെ ഫേസ്ബുക്ക് ഉപയോക്താക്കൾ - 30 കോടി. ടിക് ടോക് ഉപയോഗിക്കുന്നവർ - 20 കോടി