1. കോഴിക്കോട് നീലേശ്വരം സ്‌കൂളില്‍ വ്യാപക ക്രമക്കേട് നടന്ന് എന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ ഉത്തരകടലാസുകള്‍ തിരുത്തിയതായി സംശയം. സംഭവത്തില്‍ കൂടുതല്‍ അദ്ധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്ന് ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി 2. അതിനിടെ, അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസ് തിരുത്തിയ സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥികള്‍. എഴുതിയ പരീക്ഷ റദ്ദാക്കി വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു. രണ്ട് കുട്ടികളോട് ആണ് ഇംഗീഷ് പരീക്ഷ വീണ്ടും എഴുതാന്‍ ആവശ്യപ്പെട്ടത്. നേരത്തെ പരീക്ഷ വീണ്ടും എഴുതണമെന്ന നിര്‍ദ്ദേശം കുട്ടികളുടെ രക്ഷിതാക്കള്‍ എതിര്‍ത്തിരുന്നു 3. സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കും. സ്‌കൂളിലെ പരീക്ഷ ആള്‍മാറാട്ട കേസില്‍ പ്രതിയായ അദ്ധ്യാപകന്‍ നിഷാദ്. വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതിയിട്ടില്ലെന്നാണ് അദ്ധ്യാപകന്റെ വാദം 4. നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്ത് വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ കുറ്റം നിഷേധിച്ച് വീട്ടമ്മയുടെ ഭര്‍തൃമാതാവ്. ബാങ്കിന്റെ ജപ്തി ഒഴിവാക്കാന്‍ വീടും സ്ഥലവും വില്‍ക്കാന്‍ സമ്മതിച്ചിരുന്നു. മന്ത്രവാദത്തെ കുറിച്ച് അറിയില്ലെന്നും ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ. പ്രതികരണം, ഭാര്യയയും മകളും ആത്മഹത്യ ചെയ്യാന്‍ കാരണം സ്വന്തം മാതാവാണ് എന്ന് ചന്ദ്രന്‍ പറഞ്ഞതിന് പിന്നാലെ. സംഭവത്തില്‍ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി വെള്ളറട സി.ഐ ബിജു.
5. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഇയാളുടെ അമ്മ കൃഷ്ണമ്മ, ഇവരുടെ സഹോദരി ശാന്തി, ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഭാര്യയും മകളും ആത്മഹത്യ ചെയ്യാന്‍ കാരണം അമ്മ കൃഷ്ണമ്മ ആണെന്ന് നേരത്തെ ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഭാര്യയെും മകളെയും അമ്മ മാസികമായി പീഡിപ്പിച്ചു. ആത്മഹത്യകുറിപ്പിലെ തനിക്ക് എതിരായ ആരോപണം ശരിയല്ല. താന്‍ മന്ത്രവാദം നടത്തിയിട്ടില്ല. 6. ബാങ്കുകാര്‍ ഇന്നലെയും ജപ്തിക്കായി വന്നിരുന്നു എന്നും അമ്മയും ലേഖയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്നും ചന്ദ്രന്‍. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്നമാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയതാണ് കേസില്‍ വഴിതിരിവായത്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് ലേഖയുടേതെന്നും പൊലീസ് സ്ഥിരീകരിച്ചു. ജപ്തി നടപടികള്‍ കാണിച്ച് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നിട്ടും ചന്ദ്രന്‍ ഒന്നും ചെയ്തില്ല. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. 7. വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത മുറിയിലെ ചുമരില്‍ ഒട്ടിച്ച നിലയിലാണ് കുറിപ്പ് കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കി. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ആത്മഹത്യ കുറിപ്പില്‍ ബാങ്കിന്റെ ജപ്തി നടപടിയെ കുറിച്ച് പരാമര്‍ശമില്ലെന്ന് റൂറല്‍ എസ്.പി. ചന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ദുര്‍മന്ത്രവാദം നടത്തിയതിന് തെളിവുകള്‍ കണ്ടെത്തി. ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു 8. കേരളത്തില്‍ കാലവര്‍ഷം അഞ്ച് ദിവസം വൈകും എന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്ര വകുപ്പ്. ജൂണ്‍ ആറിന് കാലവര്‍ഷം കേരള തീരത്ത് എത്തും. ഇത്തവണ കാലവര്‍ഷം സാധാരണ നിലയില്‍ ആയിരിക്കും എന്നും കേരളത്തില്‍ കനത്ത് മഴ ലഭിക്കും എന്നും പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ഉണ്ടാകും എന്നും ഐ.എം.ഡി അറിയിച്ചിരുന്നു. 9. എല്‍നീനോ പ്രതിഭാസം കാരണമാണ് കാലവര്‍ഷത്തിന്റെ തുടക്കം വൈകുന്നത് എന്ന് വിലയിരുത്തല്‍. മൂന്ന് ദിവസം വൈകി ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ ഏജന്‍സിയായ സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഇതിന് നേരെ വിപരീതമാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. 93 ശതമാനം മഴയേ ലഭിക്കു എന്നും സ്‌കൈമെറ്റ് 10. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി മക്കള്‍ നീതി മയ്യം. കമല്‍ഹാസന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ പ്രസംഗത്തിന്റെ ഭാഗമായി മാദ്ധ്യമങ്ങളും സംഘടനകളും വ്യാഖ്യാനിച്ചു. ഹിന്ദു വിരുദ്ധ പ്രസംഗം എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. 11.മതത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെടുന്ന തീവ്രവാദത്തെ ആണ് വിമര്‍ശിച്ചതെന്നും പാര്‍ട്ടി വ്യക്തമാക്കി. വിവാദ പരാര്‍മശത്തില്‍ കമല്‍ഹാസിന് എതിരെ ഇന്നലെ ക്രമിനല്‍ കേസ് എടുത്തിരുന്നു. മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിക്കിടെയാണ് കമല്‍ഹാസന്‍ വിവാദ പരാമര്‍ശം നടത്തിയത്. അതേസമയം, കമല്‍ഹാസന് എതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. 12.ലോക്സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ എത്തി ബംഗാളില്‍ വാക്‌പോര് മുറുകുന്നു. ബംഗാളില്‍ ബി.ജെ.പി റാലിക്കിടെ നടന്ന അക്രമങ്ങളില്‍ തൃണമൂലിനെ കടന്നാക്രമച്ചി പ്രധാനമന്ത്രി നരേന്ദ്രമോദി. കാശ്മീരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ഒരു പോളിങ് ബൂത്തില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബംഗാളില്‍ നിരവധി പ്രവര്‍ത്തകരാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് കൊല്ലപ്പെട്ടത്. ബംഗാളിലെ അക്രമത്തെ കുറിച്ച് ജനാധിപത്യ വിശ്വാസികളുടെ നിശബ്ദത ഏറെ ഉത്കണ്ഠ സൃഷ്ടിക്കുന്നു എന്ന് മോദി.
|