rape-attempt

തിരുവനന്തപുരം: തിരുവനന്തപുരം- ബാംഗ്ലൂർ കെ.എസ്.ആർ.ടി.സി സ്‌കാനിയ ബസിൽ കന്യാസ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ഡ്രെെവർ കം കണ്ടക്ടർക്ക് സസ്പെൻഷൻ. രണ്ട് ദിസവം മുന്നെ സുൽത്താൻ ബത്തേരിയിൽ വച്ചാണ് സംഭവം.

യാത്രക്കാരിയായ കന്യാസ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നും ലൈംഗിക ചേഷ്ടകൾ കാണിച്ചെന്നുമെന്നാണ് പരാതി. സംഭവം നടക്കുമ്പോൾ മറ്റൊരു ഡെെവറായിരുന്നു ബസ് ഓടിച്ചിരുന്നത്. തമ്പാനൂർ പോലീസിനും പരാതി കൈമാറിയിട്ടുണ്ട്.