1. താന്‍ വീണ്ടും പ്രധാനമന്ത്രി ആവും എന്ന് നരേന്ദ്രമോദി. വികസനത്തിന്റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തില്‍ എത്തും എന്ന് ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെ കുറിച്ചോ പാവപ്പെട്ടവരെ കുറിച്ചോ യാതൊരു ചിന്തയും ഇല്ലെന്നും അഴിമതിയില്‍ ആണ് അവരുടെ ശ്രദ്ധ എന്നും മോദിയുടെ ആരോപണം. പ്രതിപക്ഷ നേതാക്കള്‍ക്ക് കോടികളുടെ ആസ്തി ഉണ്ടെന്നും കൂട്ടിച്ചേര്‍ക്കല്‍ 2. അതിനിടെ, ബി.ജെ.പി ഇതിനോടകം കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ വിജയം ഉറപ്പിച്ചു എന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിച്ച അമിത് ഷാ അവര്‍ക്ക് ഇനി യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം എന്ന് പറഞ്ഞു. രാജ്യത്ത് ഉടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ് താന്‍. ഏഴാം ഘട്ടം കൂടി അവസാനിക്കുന്നതോടെ 300 സീറ്റുകള്‍ കടക്കും എന്നും മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കും എന്നും അമിത് ഷായുടെ കൂട്ടിച്ചേര്‍ക്കല്‍ 3. കോഴിക്കോട് മൂന്നര വയസുള്ള കുട്ടിക്ക് പരിക്കേറ്റത് ബൈക്ക് അപകടത്തില്‍ എന്ന് സ്ഥിരീകരണം. കുട്ടിയെ അമ്മയോ സുഹൃത്തോ ഉപദ്രവിച്ചത് മൂലമുണ്ടായ പരിക്ക് അല്ലെന്ന് പൊലീസ്. പരിക്കേറ്റത് അപകടത്തില്‍ എന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായതിന് പിന്നാലെ ആണ് പൊലീസ് സ്ഥിരീകരണം. പാലക്കാട് നിന്ന് കാമുകന് ഒപ്പം ഒളിച്ചോടിയ യുവതിയുടെ ഒപ്പം ഉണ്ടായിരുന്ന മകനെ ആണ് പരിക്കേറ്റ നിലയില്‍ പൊലീസ് കണ്ടെത്തിയത്. 4. കുഞ്ഞിന്റെ മുഖത്തും കാലിലും ഗുരുതര പരിക്കുകള്‍ ഉണ്ട്. മൂക്കിലും മുഖത്തും തൊലി പൊള്ളി അടര്‍ന്ന നിലയില്‍ ആണ്. യുവതിയും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ ഉപദ്രവിച്ചത് ആണ് എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മ സുലേഹയേയും കാമുകന്‍ അല്‍ത്താഫിനേയും നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു
5. പി.ജെ ജോസഫിന് എതിരെ മാണി വിഭാഗത്തിന്റെ നിയമ നീക്കം. തിരുവനന്തപുരത്തെ മാണി അനുസ്മരണത്തിനിടെ ചെയര്‍മാനെ തിരെഞ്ഞെടുക്കരുത് എന്ന് കോടതി നിര്‍ദ്ദേശം. തിരുവനന്തപുരം ജില്ലാ കോടതി അവധിക്കാല ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. കൊല്ലം ജില്ലാ ജനറല്‍ സെക്രെട്ടറി മനോജിന്റെ ഹര്‍ജിയില്‍ ആണ് നടപടി. 6. അനുസ്മരണ മറവില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നുണ്ട് എന്നും ഇത് തടയണം എന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ബൈലോ പ്രകാരമല്ല നടപടി എന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാണി അനുസ്മരണം നടക്കുകയാണ്. പി.ജെ ജോസഫും ജോസ് കെ മാണിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 7. പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മുഹറവും ദുര്‍ഗാ പൂജയും ഒരേ ദിവസമായ സാഹചര്യത്തില്‍, ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെ എന്ന് യോഗി ആദിത്യനാഥ്. പ്രതികരണം, മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍ ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചതിന് പിന്നാലെ. യോഗിയുടെ റാലികള്‍ക്ക് നേരത്തെ പശ്ചിമബംഗാള്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല 8. കോഴിക്കോട് നീലേശ്വരം സ്‌കൂളില്‍ വ്യാപക ക്രമക്കേട് നടന്ന് എന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ ഉത്തരകടലാസുകള്‍ തിരുത്തിയതായി സംശയം. സംഭവത്തില്‍ കൂടുതല്‍ അദ്ധ്യാപകരുടെ പങ്ക് അന്വേഷിക്കണമെന്ന് ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറി 9. അതിനിടെ, അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസ് തിരുത്തിയ സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥികള്‍. എഴുതിയ പരീക്ഷ റദ്ദാക്കി വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു. രണ്ട് കുട്ടികളോട് ആണ് ഇംഗീഷ് പരീക്ഷ വീണ്ടും എഴുതാന്‍ ആവശ്യപ്പെട്ടത്. നേരത്തെ പരീക്ഷ വീണ്ടും എഴുതണമെന്ന നിര്‍ദ്ദേശം കുട്ടികളുടെ രക്ഷിതാക്കള്‍ എതിര്‍ത്തിരുന്നു 10.സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കും. സ്‌കൂളിലെ പരീക്ഷ ആള്‍മാറാട്ട കേസില്‍ പ്രതിയായ അദ്ധ്യാപകന്‍ നിഷാദ്. വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതിയിട്ടില്ലെന്നാണ് അദ്ധ്യാപകന്റെ വാദം 11. കേരളത്തില്‍ കാലവര്‍ഷം അഞ്ച് ദിവസം വൈകും എന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്ര വകുപ്പ്. ജൂണ്‍ ആറിന് കാലവര്‍ഷം കേരള തീരത്ത് എത്തും. ഇത്തവണ കാലവര്‍ഷം സാധാരണ നിലയില്‍ ആയിരിക്കും എന്നും കേരളത്തില്‍ കനത്ത് മഴ ലഭിക്കും എന്നും പ്രവചനം. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ഉണ്ടാകും എന്നും ഐ.എം.ഡി അറിയിച്ചിരുന്നു. 12. എല്‍നീനോ പ്രതിഭാസം കാരണമാണ് കാലവര്‍ഷത്തിന്റെ തുടക്കം വൈകുന്നത് എന്ന് വിലയിരുത്തല്‍. മൂന്ന് ദിവസം വൈകി ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് സ്വകാര്യ ഏജന്‍സിയായ സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഇതിന് നേരെ വിപരീതമാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. 93 ശതമാനം മഴയേ ലഭിക്കു എന്നും സ്‌കൈമെറ്റ്
|