priyanka-gandhi-

മോദി അമേരിക്കയിൽ പോയി. ഒബാമാജിയെ കെട്ടിപ്പിടിച്ചു. ജപ്പാനിൽ പോയി പെരുമ്പറ മുഴക്കി. പാകിസ്ഥാനിൽ പോയി ബിരിയാണി കഴിച്ചു. അഞ്ചു വർഷം യാത്രകൾ നടത്തുകയല്ലാതെ മോദി ചെയ്‌തത് നുണകൾ പ്രചരിപ്പിക്കുക മാത്രമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി

(പ്രിയങ്കാ ഗാന്ധി വാരണാസിയിലെ പ്രചാരണ യോഗത്തിൽ)

തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഓ|ർക്കുമ്പോൾ സ്വന്തം നിഴലിനെപ്പോലും മമത ഭയന്നുതുടങ്ങിയിരിക്കുന്നു. അതിനു തെളിവാണ് ബംഗാളിൽ നടന്ന അക്രമം. പ്രതികാരം ചെയ്യുമെന്നു പറഞ്ഞ് 24 മണിക്കൂറിനകം, അമിത് ഷായുടെ റോഡ് ഷോയ്‌ക്കു നേരെ അക്രമം നടത്തി മമത വാക്കു പാലിച്ചു. ഭയന്നാൽ മമത എന്തെല്ലാം ചെയ്യുമെന്ന് ഇപ്പോൾ വ്യക്തമായി.

(നരേന്ദ്രമോദി ബംഗാളിലെ ബാസിർഹത്തിൽ പറഞ്ഞത്)