ചെന്നൈ : തമിഴ്നാടുകാരനായ ദേശീയ നീന്തൽ താരം എം.ബി ബാലകൃഷ്ണൻ ചെന്നൈയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടു. 29 വയസായിരുന്നു. ബാലകൃഷ്ണനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് കോയമ്പേടിന് സമീപം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 50 മീറ്റർ ബാക്സ്ട്രോക്കിലെ മുൻ ദേശീയ റെക്കാഡ് ജേതാവാണ്.