തിരുവനന്തപുരം : കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന സംസ്ഥാന അണ്ടർ 19 ലിമിറ്റഡ് ഒാവർ വനിതാ ക്രിക്കറ്റ് മത്സരം കൗതുകമായത് ഇങ്ങനെ:
വയനാടും കാസർകോടും തമ്മിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത കാസർകോട് ടീം 5.5 ഓവറിൽ വെറും നാല് റൺസിന് ആൾ ഔട്ടായി. ടീമിലെ 10 പേരും പൂജ്യം റൺസിനാണ് പുറത്തായത്. എല്ലാവരും ക്ളീൻ ബൗൾഡാവുകയായിരുന്നു. ആകെ കിട്ടിയ നാല് റൺസും വൈഡ് ബാളുകളിലൂടെ.
മറുപടിക്കിറങ്ങിയ വയനാട് ഒറ്റ ഓവറിൽ വിജയം കണ്ടു. അരമണിക്കൂറുകൊണ്ട് കളിയും കഴിഞ്ഞു.
ആദ്യമായാണ് ഒരു ടീമിലെ എല്ലാ കളിക്കാരും ഡക്കാവുകയും ക്ളീൻ ബൗൾഡാവുകയും ചെയ്യുന്നത്.