മാഡ്രിഡ് : ജൂൺ ഒന്നിന് മാഡ്രിഡിൽ ഇംഗ്ളീഷ് ക്ളബുകളായ ലിവർപൂളും ടോട്ടൻഹാമും തമ്മിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ സ്ളൊവേനിയൻ റഫറി ദാമിർ സ്കോമിനെ നിയന്ത്രിക്കും. ഈ സീസണിൽ നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ സ്കോമിന റഫറിയായിരുന്നു. 2017 ലെ യൂറോപ്പ ലീഗ് ഫൈനൽ നിയന്ത്രിച്ചതും ഇദ്ദേഹമാണ്.