മമ്മൂട്ടി നായകനായി അഭിനയിക്കുന്ന മാമാങ്കത്തിന്റെ ക്ളൈമാക്സ് ചിത്രീകരിക്കുന്നതിന് പത്തുകോടിയുടെ സെറ്റ്. എറണാകുളത്താണ് സെറ്റിട്ടിരിക്കുന്നത്. പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കാമറ മനോജ് പിള്ളയാണ്.
നെട്ടൂരിൽ ഇരുപതേക്കർ സ്ഥലത്താണ് സെറ്റ് നിർമ്മിച്ചിരിക്കുന്നത്. പടുകൂറ്റൻ മാമാങ്ക ചന്തയും നിലപാട് തറയും പടനിലവും ഉൾപ്പെട്ട സെറ്റാണ് നിർമ്മിച്ചിരിക്കുന്നത്. നാലുമാസം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ക്ളൈമാക്സ് ചിത്രീകരണം നാല്പതുദിവസത്തോളം നീണ്ടുനിൽക്കും.ഉണ്ണിമുകുന്ദൻ, അനുസിതാര, കനിഹ, നീരജ് മാധവ്, പ്രാചീ ദേശായി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാഹുബലിക്ക് വി.എഫ്.എക്സ് ഒരുക്കിയ അതേ ടീം തന്നെയാണ് മാമാങ്കത്തിന്റെയും ദൃശ്യവിസ്മയം ഒരുക്കുന്നത്.