പെരുന്നാളിന്റെ ആലസ്യത്തിലാണ് തിയേറ്ററുകളെങ്കിലും നാളെ അഞ്ച് സിനിമകൾ എത്തുന്നു.ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന കുട്ടിമാമ,ഷെയ്ൻ നിഗത്തിന്റെ ഇഷ്ക്, അപർണ ഗോപിനാഥ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നക്ഷത്രമുള്ള ആകാശം, പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന ഒരൊന്നൊന്നര പ്രണയകഥ ,തൊണ്ടി മുതലും ദൃക് സാക്ഷിയിലൂടെ ശ്രദ്ധേയനായ സിബി തോമസ് നായകനായി അഭിനയിക്കുന്ന സിദ്ധാർത്ഥൻ എന്ന ഞാൻ എന്നിവയാണ് സിനിമകൾ.
വി.എം.വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിൽ ദുർഗ കൃഷ്ണയാണ് നായിക. ഗോകുലം പ്രൊഡക് ഷൻസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്കിൽ ആൻ ശീതളാണ് നായിക.ഇ ഫോർ ഇന്റടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് .ആർ.മേത്ത, സി.വി.സാരഥി ,ഡോ.എ.വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
സുനീഷ് ബാബു, അജിത്ത് പുല്ലേരി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഒരു നക്ഷത്രമുള്ള ആകാശം മലബാർ മൂവി മേക്കേഴ്സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.ഷിബു ബാലൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരോന്നൊന്നര പ്രണയ കഥ.നവാഗതയായ ആശ പ്രഭ സംവിധാനം ചെയ്യുന്ന സിദ്ധാർത്ഥൻ എന്ന ഞാനിൽ പുതുമുഖം അതുല്യ പ്രമോദാണ് നായിക.ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ്, വിജയൻ കാരന്തൂർ എന്നിവരാണ് മറ്റ് താരങ്ങൾ.യശോദ് രാജ് മൂവിസീന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.