ലിസ വീണ്ടും എത്തുന്നു.തമിഴ് താരം അഞ്ജലിയാണ് ലിസയാകുന്നത്. അങ്ങാടി തെരുവ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി ശ്രദ്ധേയതാരമായത്. ഒരുകാലത്ത് മലയാളി പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ ലിസയുടെ തുടർച്ചയാണിത്.മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിച്ച സിനിമ നവാഗതനായ രാജു വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.
ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തിൽ സീമയും രണ്ടാം ഭാഗമായ വീണ്ടും ലിസയിൽ ശാരിയുമായിരുന്നു ലിസയായി എത്തിയത്.പ്രേംനസീർ, ജയൻ, രവികുമാർ എന്നിവരായിരുന്നു ലിസയിലെ മറ്റു പ്രധാന താരങ്ങൾ.ആദ്യ ഭാഗം നേടിയ വിജയം രണ്ടാം ഭാഗത്തിന് ലഭിച്ചില്ല.ഇത്തവണ ത്രീഡിയിലാണ് ലിസ ഒരുങ്ങുന്നത്.മകരന്ദ്ദേശ് പാണ്ഡേയാണ് സിനിമയിലെ മറ്റൊരു താരം.ഛായാഗ്രാഹകൻ പി.ജി മുത്തയ്യയാണ് ചിത്രം നിർമ്മിക്കുന്നത്.ACTRESS